updated on:2018-07-07 03:21 PM
മത്സ്യത്തൊഴിലാളികളുടെ പട്ടിണി മാറ്റണം-മലബാര്‍ വികസന പ്രക്ഷോഭ സമിതി

www.utharadesam.com 2018-07-07 03:21 PM,
കാസര്‍കോട്: ട്രോളിംഗ് നിരോധനവും കാലാവസ്ഥാ പ്രവചനം മൂലവും കടലില്‍ പോകാന്‍ പറ്റാത്തതിനാല്‍ ദാരിദ്ര്യത്തിലായ മത്സ്യത്തൊഴിലാളികളുടെ പട്ടിണി മാറ്റാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മലബാര്‍ വികസന പ്രക്ഷോഭ സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മത്സ്യത്തില്‍ അപകടകരമായ വിഷം കലര്‍ത്തി വില്‍പന നടത്തുന്നത് കാരണം നല്ല മത്സ്യം പോലും മാര്‍ക്കറ്റില്‍ വില്‍പന നടത്താന്‍ പറ്റാതെ കച്ചവടക്കാരും പ്രയാസം അനുഭവിക്കുകയാണ്.
കോയിപ്പാടി കടപ്പുറം, കൊപ്പളം, പെര്‍വാഡ് ഭാഗങ്ങളില്‍ രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുകയാണ്. തീരത്ത് നിന്ന് മണ്ണെടുക്കുന്നത് തടയാനും ശാസ്ത്രീയമായ രീതിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാനും മത്സ്യബന്ധനത്തിന് തുറമുഖം സ്ഥാപിക്കാനും നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ വികസന പ്രക്ഷോഭസമിതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി.എച്ച് മുത്തലിബ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി അമ്പൂഞ്ഞി തലക്ലായ്, സെക്രട്ടറിമാരായ പി.കെ അബ്ദുല്ല, ഫെലിക്‌സ് ഡിസൂസ, ഫൗസിയ സിദ്ദീഖ്, ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണന്‍, ട്രഷറര്‍ മഹമൂദ് പള്ളിപ്പുഴ, ഹമീദ് കക്കണ്ടം സംസാരിച്ചു.Recent News
  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും