updated on:2018-07-07 03:38 PM
അമ്മമാരുടെ ഗണിത ലാബ് ശില്‍പശാലയില്‍ വിരിഞ്ഞത് നൂറോളം പഠനോപകരണങ്ങള്‍

www.utharadesam.com 2018-07-07 03:38 PM,
ഉദുമ: മക്കളുടെ കുഞ്ഞുമനസ്സില്‍ അറിവിന്റെ ചിറകുവിരിയിക്കാന്‍ അമ്മമാരുടെ വക വിവിധ പഠനോപകരണങ്ങള്‍.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഉദുമ ഇസ്്‌ലാമിയ എ.എല്‍.പി സ്‌കൂളില്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടി ബേക്കല്‍ ബി.ആര്‍.സി സംഘടിപ്പിച്ച അമ്മമാരുടെ ഗണിത ലാബ് ശില്‍പശാലയിലാണ് നൂറോളം പഠനോപകരണങ്ങള്‍ കാഴ്ചക്കാര്‍ക്ക് കൗതുകമായത്. കുട്ടികള്‍ക്ക് പഠിക്കാനുള്ള ഗണിതോപകരണങ്ങള്‍ നിര്‍മ്മിക്കാനായി സംഘടിപ്പിച്ച ശില്‍പശാലയിന്‍ അമ്മമാരോടൊപ്പം കുട്ടികളും പി.ടി.എ, മദര്‍ പി.ടി.എയും പങ്കാളികളായി.
ഗണിതലാബ് കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കും.
ബേക്കല്‍ ബി.ആര്‍.സി ട്രെയിനര്‍ കെ.എം ദിലീപ് കുമാര്‍ പഠനോപകരണങ്ങള്‍ ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസിന് കൈമാറി.
സി.ആര്‍.സി.സി ട്രെയിനര്‍ എം.എം പ്രത്യുഷ, പി.ടി.എ വൈസ് പ്രസിഡണ്ട് ഹംസ ദേളി, അബ്ദുല്ലക്കുഞ്ഞി ഉദുമ, നാരായണന്‍ പാലക്കീല്‍, ഇ.കെ അബ്ദുല്‍ മുനീര്‍, കെ.പി ബേനസീര്‍, പി. സുജിത്ത്, അസീസു റഹ്മാന്‍, സി. ഗീത, എ. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.



Recent News
  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു