updated on:2018-07-07 08:10 PM
തരിശു ഭൂമി നെല്‍പ്പാടമാകുന്നു; കൃഷിയിറക്കുന്നത് കുട്ടികള്‍ അടക്കമുള്ള ഗ്രാമവാസികള്‍

www.utharadesam.com 2018-07-07 08:10 PM,
മുള്ളേരിയ: പത്ത് വര്‍ഷക്കാലത്തിലേറെ തരിശായി കിടന്ന ഭൂമി നെല്‍പ്പാടമാക്കാനുള്ള പരിശ്രമത്തില്‍ ഗ്രാമവാസികള്‍.
ഗാഡിഗുഡ്ഡ ബെന്ദ്രോഡിലാണ് തരിശു സ്ഥലത്ത് കുട്ടികള്‍ അടക്കമുള്ള ഗ്രാമവാസികള്‍ നെല്‍കൃഷിയിറക്കുന്നത്. ഒരുനാട് മുഴുവന്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുകയാണ്. നാരായണ നായകിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടത്തുന്ന കൃഷിക്ക് നേതൃത്വം നല്‍കുന്നത് ബെന്ദ്രോഡിലെ സി.പി.എം പ്രവര്‍ത്തകരാണ്. തരിശു നിലങ്ങള്‍ കൃഷി സ്ഥലമാക്കുന്നതിന് വേണ്ടി നവ കേരള മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൃഷിയില്‍നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വീനിയോഗിക്കും. ഗാഡിഗുഡ്ഡയില്‍ സാന്ത്വന പ്രവര്‍ത്തനം നടത്തുന്ന ഹൃദയ പക്ഷം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന് മുഴുവന്‍ ലാഭവും കൈമാറും. സമൂഹ നന്മയ്ക്കായി നടത്തുന്ന നെല്‍കൃഷി നാടിന്റെ പ്രശംസ പിടിച്ചപറ്റുകയാണ്.



Recent News
  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു