updated on:2018-07-08 06:02 PM
പൊതുമേഖലാ ബാങ്കുകളെ വന്‍കിടക്കാര്‍ കൊള്ളയടിക്കുന്നു -എം.പി.

www.utharadesam.com 2018-07-08 06:02 PM,
കാസര്‍കോട്: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ വന്‍കിട കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുകയാണെന്ന് പി. കരുണാകരന്‍ എം.പി. പറഞ്ഞു. അന്തര്‍ദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണം കണ്ടുപിടിക്കാനാണ് നോട്ട് നിരോധനമെന്ന് പറഞ്ഞ സര്‍ക്കാറിന് ഇനിയും നോട്ട് എണ്ണി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വിശ്വാസ്യതയാണ് സഹകരണ മേഖലയുടെ വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹകരണ യൂണിയന്‍ നടത്തിയ ജെ.ഡി.സി. പരീഷയില്‍ ഒന്നാംറാങ്ക് നേടിയ ബാബുരാജ് ബേത്തൂറിന് പി. കരുണാകരന്‍ എം.പി. ഉപഹാരം നല്‍കി. സേവന സഹകരണ മേഖല എന്ന വിഷയത്തില്‍ കണ്ണൂര്‍ ഐ.സി.എം. ഡയറക്ടര്‍ എം.വി. ശശികുമാര്‍ വിഷയം അവതരിപ്പിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി. മുഹമ്മദ് നൗഷാദ് മോഡറേറ്ററായിരുന്നു. സഹകരണ സംഘം ജോയിന്റ് ഡയരക്ടര്‍ കെ.എ. ഹമീദ്, അസി. രജിസ്ട്രാര്‍മാരായ കെ. ജയചന്ദ്രന്‍, കെ. മുരളീധരന്‍, ജില്ലാ ബാങ്ക് മുന്‍ വൈസ് പ്രസിഡണ്ട് ബാലകൃഷ്ണ വോര്‍ക്കൂഡ്‌ലു, കാസര്‍കോട് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ അഡ്വ. എ.സി. അശോക് കുമാര്‍, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ പി.കെ. വിനയകുമാര്‍, എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി. ജാനകി, എംപ്ലോയീസ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ബി. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി