updated on:2018-07-09 03:19 PM
ഓണം-ബക്രീദ് സഹകരണ ചന്ത മുന്നൊരുക്കം തുടങ്ങി; ജില്ലയില്‍ 200 ലേറെ ചന്തകള്‍ തുറക്കും

www.utharadesam.com 2018-07-09 03:19 PM,
കാസര്‍കോട്: ഓണം-ബക്രീദ് ഉത്സവകാല വിലക്കയറ്റം തടയുന്നതും വിപണിയിലെ ശക്തമായ ഇടപെടലും ലക്ഷ്യമിട്ട് സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ 200 ലേറെ ചന്തകള്‍ തുടങ്ങും.
ആഗസ്ത് 14 മുതല്‍ പത്ത് ദിവസത്തേക്കാവും ചന്ത പ്രവര്‍ത്തിക്കുക. വിപണി വിലയെക്കാള്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെ വിലകുറവിലാണ് സാധനങ്ങള്‍ നല്‍കുക. കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരിയും ഒരു കിലോ പഞ്ചസാരയും മറ്റു സാധനങ്ങള്‍ അര കിലോ വീതവുമാണ് സബ്ബ്‌സിഡി നിരക്കില്‍ നല്‍കുക. ഇതു കൂടാതെ വെല്ലം, സേമിയ, നെയ്യ് തുടങ്ങി മറ്റ് എല്ലാ വിധ സാധനങ്ങളും വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും.
ഓണചന്തയുടെ മുന്നൊരുക്കത്തിനായി കാസര്‍കോട് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സഹകാരികളുടെ യോഗം ജോയിന്റ് രജിസ്ടാര്‍ വി.മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്തു. അസി.രജിസ്ട്രാര്‍ (പ്ലാനിങ്)കെ.മുരളീധരന്‍ അധ്യക്ഷതവഹിച്ചു. സഹകരണ സംഘം അസി.രജിസ്ട്രാര്‍മാരായ കെ.ജയചന്ദ്രന്‍, വി.ചന്ദ്രന്‍, കെ.ലസിത, കണ്‍സ്യൂമര്‍ഫെഡ് അസി.റീജിയണല്‍ മാനേജര്‍ പി.വി.ശൈലേഷ്ബാബു, വിവിധ സഹകരണ സംഘം ഭാരവാഹികളായ പി.കെ.വിനോദ്കുമാര്‍, കെ.വി.ഭാസ്‌കരന്‍, ടി.വി.കരിയന്‍, ബി.കൈരളി സംസാരിച്ചു.Recent News
  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും