updated on:2018-07-09 03:33 PM
മംഗല്‍പ്പാടി നഗരസഭ യാഥാര്‍ത്ഥ്യമാക്കണം -പൗരസമിതി

www.utharadesam.com 2018-07-09 03:33 PM,
ഉപ്പള: അനുദിനം വികസന പാതയില്‍ മുന്നേറുന്ന ഉപ്പള ടൗണില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ മംഗല്‍പ്പാടി അടിയന്തിരമായി നഗരസഭയാക്കി ഉയര്‍ത്തണമെന്ന് മംഗല്‍പ്പാടി പൗരസമിതിയുടെ അടിയന്തിര യോഗം സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
താലൂക്ക് ഓഫീസ്, താലൂക്ക് ആസ്പത്രി, റെയില്‍വെ സ്റ്റേഷന്‍, വിശാലമായ സ്റ്റേഡിയം തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു നഗരത്തില്‍ നിരവധി സ്വകാര്യ സംരംഭകരും നിക്ഷേപമിറക്കാന്‍ മുന്നോട്ട് വരുന്ന സാഹചര്യം നിലവിലുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫഌറ്റ് സമുച്ചയങ്ങളും ഈ കൊച്ചു പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഏറ്റവും പിന്നോക്കവും ഈ പഞ്ചായത്തെന്നത് ഉല്‍ക്കണ്ഠാജനകമാണ്. ടൂറിസം, വിദ്യാഭ്യാസം, കാര്‍ഷികം, ചെറുകിട വ്യവസായം തുടങ്ങി സമസ്ത മേഖലയിലും വന്‍ മുന്നേറ്റമാണ് ഈ കൊച്ചു പഞ്ചായത്ത് കാഴ്ച വെക്കുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഈ പ്രദേശം നഗരസഭയായി ഉയര്‍ത്തിയാല്‍ സര്‍ക്കാര്‍ ഖജനാവിന് വന്‍ ലാഭമുണ്ടാകും. എത്രയും പെട്ടെന്ന് നഗരസഭാ സംവിധാനം യാഥാര്‍ത്ഥ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് മെഹമൂദ്, ജനറല്‍ സെക്രട്ടറി ഹമീദ് കോസ്‌മോസ്, ട്രഷറര്‍ മെഹമൂദ് കൈക്കമ്പ, ഗിരീഷ് പൊതുവാള്‍, കൊട്ടാരം അബൂബക്കര്‍ സംബന്ധിച്ചു.Recent News
  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍