updated on:2018-07-09 06:51 PM
ഗുരുവാദരവും ആഘോഷവുമായി പഴയ സഹപാഠികളുടെ ഒത്തുകൂടല്‍

www.utharadesam.com 2018-07-09 06:51 PM,
കാസര്‍കോട്: ഗുരുനാഥന്മാരെ ആദരവിന്റെ മഞ്ചലിലിരുത്തി മധുരിക്കുന്ന ഓര്‍മ്മകളുടെ തീരത്ത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ സഹപാഠികള്‍ ഒത്തുകൂടിയപ്പോള്‍ ആഹ്ലാദം അണപൊട്ടി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹൈസ്‌കൂളില്‍ നിന്ന് 1993-94 അധ്യായനവര്‍ഷം എസ്.എസ്.എല്‍.സി കഴിഞ്ഞിറങ്ങിയ ബി ബാച്ച് വിദ്യാര്‍ത്ഥികളാണ് ഇന്നലെ കാസര്‍കോട് സിറ്റിടവര്‍ ഓഡിറ്റോറിയത്തില്‍ പുനസമാഗമം നടത്തിയത്. ക്ലാസ് മുറികളിലെ ഓര്‍മ്മകളും അധ്യാപകരുടെ നല്ലപാഠങ്ങളും ഓര്‍ത്തെടുത്ത് അവര്‍ പഴയകാലത്തിന്റെ മധുരം നുണഞ്ഞു.
കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി സംഗമം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി കാസര്‍കോട് ടൗണ്‍ എസ്.ഐ പി. അജിത് കുമാര്‍ ഗുരുനാഥന്മാരെ ആദരിച്ചു. അസ്ലം സീറ്റോ അധ്യക്ഷത വഹിച്ചു. ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ്മദ് സംസാരിച്ചു. മണി ടീച്ചര്‍, നാരായണന്‍ മാഷ്, രവീന്ദ്രന്‍ മാഷ്, ലത ടീച്ചര്‍, ജോണ്‍ മാഷ് എന്നിവരെയാണ് ഷാള്‍ അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചത്. റഫീഖ് ത്രീസ്റ്റാര്‍, നിഷാദ് എര്‍ബില്‍, സര്‍ഫ്രാസ് താജു, പവിത്രന്‍, പ്രീതിഷ്, അഭിലാഷ്, ശിഹാബ്, ഷരീഫ്, മുന്ന, ജാബിദ്, കബീര്‍, സഹീര്‍, സീമ, പ്രേമലത, ഷബാന, സന്ധ്യ, ജിതി, നസീമ, ബേനസീര്‍, ഷംസാദ്, റംല, മുഹ്‌സിന തുടങ്ങിയവര്‍ സംബന്ധിച്ചു. പാട്ടുപാടിയും നൃത്തംവെച്ചും ആഹ്ലാദം പങ്കിട്ട സഹപാഠികള്‍ കാരുണ്യ-വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികളുമായി വീണ്ടും വരുമെന്ന പ്രഖ്യാപനത്തോടെയാണ് പിരിഞ്ഞത്.Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്