updated on:2018-07-10 01:46 PM
'ഇങ്ങോട്ട് വരൂ; എയിംസിന് സ്ഥലം മഞ്ചേശ്വരത്തുണ്ട്'

www.utharadesam.com 2018-07-10 01:46 PM,
മഞ്ചേശ്വരം: ആരോഗ്യ മേഖലയില്‍ കാസര്‍കോടിനോടുള്ള അവഗണനക്കും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച എയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്ന ആവശ്യത്തിന് മുഖം തിരിച്ച കേരള സര്‍ക്കാരിന്റെ നിലപാടിനുമെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം.അഷ്‌റഫ്.
എയിംസ് സ്ഥാപിക്കനുള്ള 200 ഏക്കര്‍ സ്ഥലം ലഭ്യമല്ല എന്ന് പറയുന്നതിനെതിരെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെ, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളില്‍ ഉള്ള 500 ഏക്കര്‍ സ്ഥലം ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം.
തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോഗ്യ മന്ത്രിയെ മഞ്ചേശ്വരത്തേക്ക് ക്ഷണിക്കുന്ന അഷ്‌റഫ് മഞ്ചേശ്വരം മണ്ഡലത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള എല്ലാ സൗകര്യവും ഉണ്ടെന്നു പറയുന്നു.
സ്വകാര്യ മുതലാളിമാര്‍ക്ക് സൗരോര്‍ജ നിര്‍മാണത്തിന് 500 ഏക്കര്‍ റവന്യു ഭൂമി നല്‍കാന്‍ ഒരു മടിയും കാണിക്കാത്ത സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന അടിസ്ഥാന സൗകര്യമായ ആരോഗ്യ മേഖലയിലെ വികസനത്തിന് മുന്നില്‍ കണ്ണ് ചിമ്മുന്നതിനെതിരെയും അദ്ദേഹം വിമര്‍ശിക്കുന്നു.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്