updated on:2018-07-11 01:45 PM
കരുണയുള്ളവര്‍ കനിയണം ഈ കുഞ്ഞുമോന് വേണ്ടി

www.utharadesam.com 2018-07-11 01:45 PM,
ഉദുമ: സന്തോഷത്തോടെ കളിചിരിയുമായി വീട്ടില്‍ ഓടിച്ചാടി നടന്ന അലോഷ് ബ്രിട്ടോ ഇന്ന് അപൂര്‍വ രോഗത്തിനടിമപ്പെട്ട് കരുണയുള്ളവരുടെ കനിവും കാത്ത് കഴിയുന്നു. കളനാട് മാങ്ങാട് റോഡിലെ ദിനേശ് കമ്പനിക്ക് സമീപത്തെ അലക്‌സ് കളനാട്-നിമ്മി ദമ്പതികളുടെ മകനാണ് ഒമ്പതുവയസുകാരന്‍ അലോഷ് ബ്രിട്ടോ.
തലക്കകത്തെ മെഡുല്ല ഒബ്ലാംഗാട്ടയില്‍ കുമിളകള്‍ പൊന്തിവരുന്ന അപൂര്‍ രോഗമാണ് അലോഷിന് പിടിപെട്ടത്. ശസ്ത്രക്രിയക്കായി 12 ലക്ഷം രൂപയോളം ചെലവ് വരും. സ്വകാര്യ സ്ഥാപനത്തിലെ മാര്‍ക്കറ്റിങ്ങ് സെയില്‍സ്മാനായി തുച്ഛമായ വരുമാനത്തില്‍ ജീവിതം തള്ളിനീക്കുന്ന അലക്‌സിനും നിമ്മിക്കും അലോഷിന്റെ ചികിത്സാചിലവ് താങ്ങാനാവുന്നതിലും അപ്പുറമാണ്. ഏപ്രില്‍ 23നാണ് കളിച്ചുകൊണ്ടിരിക്കെ അവശത അനുഭവപ്പെട്ടതിനെതുടര്‍ന്ന് അലോഷിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മംഗളൂരു സ്വകാര്യാസ്പത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നുള്ള പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. അവിടെ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മുംബൈയിലെ ഹിന്ദുജ ആസ്പത്രിയിലേക്കാണ് ശസ്ത്രക്രിയക്കായി കൊണ്ടുപോവേണ്ടത്. ജൂലൈ 11ന് തീയതി ഈ ആസ്പത്രിയില്‍ അലോഷിന്റെ ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓപ്പറേഷന് മുന്‍കൂറായി ഏഴു ലക്ഷം രൂപയും തുടര്‍ന്ന് ബാക്കി അഞ്ചുലക്ഷം രൂപയും അടക്കേണ്ടതുണ്ടു. കൂടാതെ അനുബന്ധ ചികിത്സ ചെലവുകളും കൂടി മൊത്തം 15 ലക്ഷം രൂപയെങ്കിലും ആവശ്യമാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ സാമുദായിക പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. അലോഷ് ബ്രിട്ടോ ചികിത്സ സഹായസമിതി രൂപീകരിച്ചു.
ഭാരവാഹികള്‍: ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട കല്ലട്ര അബ്ദുല്‍ ഖാദര്‍ (ചെയര്‍.), ചന്ദ്രന്‍ കൊക്കാല്‍ (വര്‍ക്കിംഗ് ചെയര്‍.), മൊയ്തീന്‍ കുഞ്ഞി കളനാട് (ജന. കണ്‍.), അജിത് കളനാട് (ട്രഷ.), കളനാട് ഹൈദ്രോസ് ജമാഅത്ത് ജനറല്‍ സെക്രട്ടറി കോഴിത്തിടിയില്‍ അബ്ദുല്ല ഹാജി (ജോ. കണ്‍.).
അലോഷ് ബ്രിട്ടോ അലക്‌സ് ചികിത്സ സഹായസമിതി അക്കൗണ്ട് നമ്പര്‍: 42262200179070, കഎടഇ ഇീറല: ടഥചആ0004226, ആമിസ: ട്യിറശരമലേ യമിസ, ആൃമിരവ:ൗറൗാമ. ഫോണ്‍: 9961358720.



Recent News
  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍