updated on:2018-07-11 03:09 PM
എയിംസ്: പ്രഥമ പരിഗണന നല്‍കേണ്ടത് കാസര്‍കോടിന്- ഹക്കീം കുന്നില്‍

www.utharadesam.com 2018-07-11 03:09 PM,
കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനനുവദിച്ച ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കാന്‍ ഏറ്റവും അര്‍ഹതയും അനിവാര്യവുമായ ജില്ല കാസര്‍കോടാണെന്ന് ഡി.സി.സി പ്രസിഡണ്ട് ് ഹക്കീം കുന്നില്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ മേഖല പിന്നോക്കമായതിനാല്‍ കേന്ദ്ര സര്‍വ്വകലാശാല അനുവദിച്ചു. സമാന സാഹചര്യമാണ് കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്നത്. കാസര്‍കോട് ജില്ലയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളേജും എങ്ങുമെത്തിയില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രയാസത്തിലാണ്.
എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു കൊണ്ടിരിക്കുന്നത് നിത്യസംഭവമാണ്. കാസര്‍കോട്ടെ രോഗികള്‍ ആശ്രയിക്കേണ്ടി വരുന്നത് കേരള അതിര്‍ത്തിയും കടന്ന് മംഗലാപുരത്തേയാണ്.
ആരോഗ്യരംഗത്തെ കാസര്‍കോടിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ എയിംസ് ഏറ്റവും അര്‍ഹതപ്പെട്ട ഒരേയൊരു ജില്ല കാസര്‍കോടാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമി വെറുതെ കിടക്കുന്ന ജില്ലയും കൂടിയാണ് കാസര്‍കോട്.
സ്വന്തമായി മെഡിക്കല്‍ കോളേജ് ഇല്ലാത്ത ജില്ല, എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ഉള്‍പ്പെടെ നിരവതി രോഗികള്‍ ഉള്ള ജില്ല തുടങ്ങിയ അവസ്ഥാവിശേഷമുള്ള കാസര്‍കോട്.
കേരളത്തിനനുവദിച്ച ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (എയിംസ്) കാസര്‍കോടിനു തന്നെ പ്രഥമ പരിഗണന നല്‍കണമെന്നും ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു.Recent News
  നബിദിനത്തില്‍ യാത്രക്കാര്‍ക്ക് പലഹാരം നല്‍കി സിറ്റിഫ്രണ്ട്‌സും സിറ്റിബോയ്‌സും

  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു