like this site? Tell a friend |
updated on:2018-07-11 06:49 PM
വര്‍ഗീയ സംഘടനകളെ വളര്‍ത്തിയത് സി.പി.എം -കെ.പി.എ. മജീദ്
![]() www.utharadesam.com 2018-07-11 06:49 PM, കാസര്‍കോട്: കേരളത്തില്‍ മുസ്ലിം ലീഗിനെ മുഖ്യ ശത്രുവായി കണ്ട സി.പി.എം വര്‍ഗീയ സംഘടനകളെ പാലൂട്ടി വളര്‍ത്തുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. 'വര്‍ഗീയമുക്ത ഭാരതം, അക്രമ രഹിത കേരളം' എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നയിക്കുന്ന യുവജന യാത്രയുടെ ജില്ലാ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട്് അഷ്റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് യുവജന യാത്രയുടെ കാര്യങ്ങള്‍ വിശദീകരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ ആഷിഖ് ചെലവൂര്‍, എ.കെ.എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ടി.ഇ അബ്ദുല്ല പ്രസംഗിച്ചു. വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, ടി.എ മൂസ, കെ.ഇ.എ ബക്കര്‍, എം.പി ജാഫര്‍, വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്, എം.ടി.പി കരീം, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ടഌ മന്‍സൂര്‍ മല്ലത്ത്, ടി.വി റിയാസ്, എം.എ നജീബ്, അസീസ് കളത്തൂര്‍, പി. നൗഷാദ്, സി.എല്‍. റഷീദ് ഹാജി, എം.പി ഷാഫി ഹാജി, ലുഖ്മാന് തളങ്കര, അന്‍വര്‍ ചേരങ്കൈ, എ.പി ഉമ്മര്‍, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, ഷരീഫ് കൊടവഞ്ചി, ആയിഷത്ത് താഹിറ, പി.പി നസീമ ടീച്ചര്‍, സാദിഖ് പാക്യാര, ഷാഫി മാര്‍പ്പനടുക്ക, സൈഫുള്ള തങ്ങള്‍, ഹാരിസ് തൊട്ടി, ഷംസുദ്ദീന് കൊളവയല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബായിക്കര, കെ.കെ ബദ്റുദ്ദീന്‍, സഹീദ് വലിയപറമ്പ്, ഇര്‍ഷാദ് മൊഗ്രാല്‍ സംബന്ധിച്ചു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |