updated on:2018-07-12 01:37 PM
രാജധാനിക്ക് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം-സി.പി.ഐ

www.utharadesam.com 2018-07-12 01:37 PM,
കാസര്‍കോട്: തിരുവനന്തപുരം നിസാമുദീന്‍ രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ ആറു ട്രെയിനുകള്‍ കാസര്‍കോട് നിര്‍ത്താതെ ഓടുകയാണ്. പുതുതായി അനുവദിച്ച് ഈ മാസം അഞ്ചിന് സര്‍വ്വീസ് ആരംഭിച്ച ഗാന്ധിധാം തിരുനെല്‍വേലി ഹംസഫര്‍ എക്‌സ്പ്രസിനും കാസര്‍കോട് സ്റ്റോപ്പില്ല. കേരളത്തിലൂടെ ഓടുന്ന രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും സ്റ്റോപ്പുണ്ട്. കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കണെന്ന ദീര്‍ഘകാലമായുള്ള ഈ പ്രദേശത്തുകാരുടെ ആവശ്യം അംഗീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. മറ്റ് ജില്ലകളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചിട്ടും കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തത് ജില്ലയോടുള്ള വലിയ അവഗണനയാണ്. സംസ്ഥാന തലസ്ഥാനത്ത് നിന്നും രാജ്യ തലസ്ഥാനത്തേക്കുള്ള ട്രെയിന്‍ ഓടുന്നത് നോക്കി നില്‍ക്കാനെ കാസര്‍കോട്ടുകാര്‍ക്ക് കഴിയുന്നുള്ളു.
പുതുതായി ആരംഭിച്ച ഹംസഫര്‍ എക്പ്രസിന് കാസര്‍കോടും കണ്ണൂരും സ്റ്റോപ്പില്ല. വടക്കേ മലബാറിനോട് റെയില്‍വേ കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. യോഗത്തില്‍ കെ.വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.Recent News
  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു