updated on:2018-07-12 01:41 PM
കുമ്പള പഞ്ചായത്തിനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ പരിശീലന കേന്ദ്രമാക്കുന്നു-എ.കെ ആരിഫ്

www.utharadesam.com 2018-07-12 01:41 PM,
കുമ്പള: ഒരു വര്‍ഷത്തോളമായി സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥന്മാരെ അടിക്കടി സ്ഥലം മാറ്റുകയും പുതുതായി സര്‍വ്വീസില്‍ പ്രവേശിക്കുന്നവരെയും പ്രമോഷന്‍കാരെയും നിയമിച്ച് കുമ്പള പഞ്ചായത്തിനെ സര്‍ക്കാര്‍ പരിശീലന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് മഞ്ചേശ്വരം സെക്രട്ടറിയും കുമ്പള പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ എ.കെ.ആരിഫ് ആരോപിച്ചു. പുതിയ നിയമനക്കാരും മറ്റും ഇവിടെ എത്തി ജോലി പഠിച്ച് വരുമ്പോള്‍ ഉടന്‍ സ്ഥലം മാറ്റം നല്‍കുന്നതിലൂടെ കുമ്പള പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. പത്ത് മാസത്തിനകം ഏഴ് സെക്രട്ടറിമാരെയും പ്രധാന തസ്തികകളിലുള്ള അസിസ്റ്റന്റ്‌സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, അക്കൗണ്ടന്റ്, യു.ഡി, എല്‍.ഡി ക്ലര്‍ക്കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ക്കാണ് സ്ഥലം മാറ്റങ്ങളുണ്ടാകുന്നത്. ഒരു ഓവര്‍സിയറുടെ ഒഴിവ് ഒന്നര വര്‍ഷമായി നികത്തിയിട്ടില്ല. സര്‍ക്കാറിന്റെ ഈ തരം താണ രാഷ്ട്രീയകളി ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന ബോധമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.Recent News
  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു