updated on:2018-07-12 02:35 PM
പൊട്ടിപ്പൊളിഞ്ഞ ദേശീയ പാത: വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ഹൈവേ സമരം താക്കീതായി

www.utharadesam.com 2018-07-12 02:35 PM,
കാസര്‍കോട്: തകര്‍ന്നു കിടക്കുന്ന കാസര്‍കോട്-മഞ്ചേശ്വരം ദേശീയ പാത നന്നാക്കാത്തതിനെതിരെ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ കാസര്‍കോട് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി പി.ഡബഌൂ.ഡി. ഓഫീസിലേക്ക് നടത്തിയ ഹൈവേ മാര്‍ച്ച് താക്കീതായി.
ചൊവ്വാഴ്ച രാവിലെ ഏരിയാലില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് നഗരം ചുറ്റി പുലിക്കുന്നിലുള്ള പി.ഡബഌു.ഡി ദേശിയ പാത ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. റോഡില്‍ കുഴിയില്‍ വീണ് അപകടം സംഭവിച്ച പരിക്കേറ്റവരെ പ്രതീകാത്മകമായി അവതരിപ്പിച്ച് നീങ്ങിയ പ്രകടനത്തില്‍ അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ മുദ്രാവാക്യം ഉയര്‍ന്നു.
പുലിക്കുന്ന് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ കാസര്‍കോട് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ആനബാഗിലു, വൈസ് ചെയര്‍മാന്‍ കെ.രാമകൃഷ്ണന്‍, അബ്ദുല്‍ലത്തീഫ് കുമ്പള, മഹ്മൂദ് സീഗന്റടി, ഉമര്‍ പാട്‌ലടുക്ക, ഖലീല്‍ എരിയാല്‍, ബുര്‍ഹാന്‍ തളങ്കര സംസാരിച്ചു. പ്രകടനത്തിന് ഹമീദ് കോസ്‌മോസ്, ബഷീര്‍ കുമ്പള, മുഹമ്മദ് സ്മാര്‍ട്ട്, അഷ്‌റഫ് കുളങ്കര, കബീര്‍ എരിയാല്‍, മിശാല്‍ റഹ്മാന്‍, ആരിഫ് മൊഗ്രാല്‍, ഇസ്മായില്‍ മൂസ, ഹസന്‍ മൂസ, സലാം മൊഗ്രാല്‍, മന്‍സൂര്‍, സക്കരിയ്യ ആരിക്കാടി, റഹ്മാന്‍ മുഗു, ഇമ്രാന്‍ മഞ്ചേശ്വരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്