updated on:2018-07-15 03:36 PM
മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

www.utharadesam.com 2018-07-15 03:36 PM,
പുത്തിഗെ: കൂടുതല്‍ ഓഫ് കാമ്പസുകളും പുതിയ പഠന സംരംഭങ്ങളുമായി മുഹിമ്മാത്ത് വിദ്യാഭ്യാസ സേവനമേഖല വിപുലപ്പെടുത്തുന്നു.
മുഹിമ്മാത്തിന്റെ പുതിയ നാല് ഓഫ് കാമ്പസുകള്‍ പ്രവര്‍ത്തനം തുടങ്ങി. കര്‍ണാടകയിലെ ആദ്യ കാമ്പസ് ഈശ്വരമംഗലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പി.യു.സി, ഡിഗ്രി പഠനത്തോടൊപ്പം ഇസ്‌ലാമിക് സയന്‍സില്‍ ദഅ്‌വ കോഴ്‌സാണ് ഇവിടെയുള്ളത്. സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു.
കുമ്പള ശാന്തിപ്പള്ളത്ത് നിലവിലെ പള്ളിദര്‍സിനു പുറമെ സയന്‍സ് പഠനത്തോടൊപ്പം ഇസ്ലാമിക വിഷയങ്ങള്‍ക്കും അവസരം നല്‍കി മുഹിമ്മാത്ത് സയന്‍സ് ദഅ്‌വാ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു. കളത്തൂര്‍ മദീനാ മഖ്ദൂമിലെ മുഹിമ്മാത്ത് ഓഫ് കാമ്പസില്‍ പ്ലസ്ടു, ഡിഗ്രി പഠനത്തോടൊപ്പം ഇസ്ലാമിക് ദഅ്‌വാ കോഴ്‌സും നല്‍കുന്നു. കോഴ്‌സിന്റെ ഉദ്ഘാടനം എസ്.വൈ. എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നിര്‍വഹിച്ചു.
ബാഡൂര്‍ ജുമാ മസ്ജിദില്‍ ആരംഭിച്ച മുഹിമ്മാത്ത് ഓഫ് കാമ്പസില്‍ ഇസ്ലാമിക ദഅ്‌വാ കോഴ്‌സിനു പുറമെ പ്ലസ്ടു, ഡിഗ്രി കോഴ്‌സുകള്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്. കോഴ്‌സിന്റെ ഉദ്ഘാടനം സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ സ്ഥലങ്ങളില്‍ ഓഫ് കാമ്പസുകള്‍ തുടങ്ങാന്‍ മുഹിമ്മാത്തിന് പദ്ധതിയുണ്ട്.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു