updated on:2018-07-15 07:12 PM
50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

www.utharadesam.com 2018-07-15 07:12 PM,
കാസര്‍കോട്: സാമൂഹ്യ സേവനമേഖലയിലും ജീവകാരുണ്യ രംഗത്തും കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പുതിയ ഭരണ വര്‍ഷം 50 ലക്ഷത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയുണ്ടാക്കി. കഴിഞ്ഞ വര്‍ഷം വീല്‍ചെയറുകള്‍, മെഡിക്കല്‍ ബെഡുകള്‍, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസത്തിലുള്ള ഭക്ഷണക്കിറ്റുകള്‍, റെയില്‍വേ സ്റ്റേഷനില്‍ കോച്ച് പൊസിഷന്‍ ബോര്‍ഡുകള്‍, ഡസ്റ്റ് ബിന്നുകള്‍, വീല്‍ ചെയറുകള്‍ എന്നിവയും നല്‍കി സാമൂഹ്യസേവന ക്ഷേമമേഖലയില്‍ തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചിരുന്നു.
2018-19 ഭരണ വര്‍ഷം 50 ലക്ഷം രൂപയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. സാമൂഹിക, സാസ്‌കാരിക, ജിവകാരുണ്യ മേഖലയിലും, നഗരത്തിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തുമായാണ് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നത്.
പുതിയ കമ്മിറ്റിയുടെ ഇന്‍സ്റ്റലേഷന്‍ ചടങ്ങ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി. ശ്രീനിവാസ് ഷേണായ് ഉദ്ഘാടനം ചെയ്തു. ഡോ. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ നാസിര്‍ ടി.കെ അധ്യക്ഷത വഹിച്ചു. പ്രശാന്ത് ജി. നായര്‍, ഡോ. എം.പി ഷാഫി ഹാജി, ജലീല്‍ കക്കണ്ടം പ്രസംഗിച്ചു. സെക്രട്ടറി ഫാറൂഖ് കാസ്മി സ്വാഗതം പറഞ്ഞു.
ഷംസീര്‍ റസൂല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റഹീസ് മുഹമ്മദ് പതാക വന്ദനവും ഷരീഫ് കാപ്പില്‍ അതിഥികളെയും പരിചയപ്പെടുത്തി. ഷാഫി നാലപ്പാട്, അഷ്‌റഫ് ഐവ, ശ്യാം പ്രസാദ്, അബ്ദുല്‍ നാസര്‍ കാഞ്ഞങ്ങാട്, ദിനകര്‍ റായ്, കെ.സി ഇര്‍ഷാദ്, മുഹമ്മദ് ചേരൂര്‍, എം.എ സിദ്ദീഖ്, ശിഹാബ് തോരവളപ്പില്‍, ഉമറുല്‍ ഫാറൂഖ്, ആസിഫ് ടി.എ, ഷഫീഖ് ബെന്‍സര്‍ സംബന്ധിച്ചു. സി.എല്‍ റഷീദ് നന്ദി പറഞ്ഞു.
ഭാരവാഹികള്‍: ജലീല്‍ കക്കണ്ടം (പ്രസി.), സി.എല്‍. റഷീദ്, നൗഷാദ് എം.എം, എ.കെ ഫൈസല്‍ (വൈ. പ്രസി.), ഫാറൂഖ് കാസ്മി (സെക്ര.), ഒ.കെ മഹമൂദ് (ജോ. സെക്ര.), ഷരീഫ് കാപ്പില്‍ (ട്രഷ.), ഷാഫി എ. നെല്ലിക്കുന്ന് (ചെയര്‍മാന്‍, കമ്മ്യൂണിക്കേഷന്‍ & മാര്‍ക്കറ്റിങ്ങ്), കെ.സി ഇര്‍ഷാദ് (ചെയര്‍മാന്‍, മെംബര്‍ഷിപ്പ് കമ്മിറ്റി), അബ്ദുല്‍ നാസിര്‍ എം.പി (സര്‍വ്വീസ് പേര്‍സണ്‍).Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു