updated on:2018-07-16 07:26 PM
ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

www.utharadesam.com 2018-07-16 07:26 PM,
മൊഗ്രാല്‍: നാളിതുവരെയുള്ള ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രം ചോദ്യങ്ങളായി സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ മൊഗ്രാലില്‍ തിങ്ങിക്കൂടിയ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി മാറി. ഫുട്‌ബോള്‍ ജ്വരം കണക്കിലെടുത്ത് മൊഗ്രാല്‍ ദേശീയവേദി ഇന്ത്യാ സ്‌പോര്‍ട്ടിന്റെ സഹകരണത്തോടെ മൊഗ്രാല്‍ ഖാഫിലാസ് ഹാളില്‍ സംഘടിപ്പിച്ച ലോകകപ്പ് ക്വിസ്-2018 മത്സരമാണ് സജ്ജീകരണ മികവ് കൊണ്ട് വേറിട്ടതായി മാറിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌ക്രീനിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേര്‍ അടങ്ങുന്ന എട്ട് ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. വിജയികള്‍ക്ക് ജെ.എച്ച്.എല്‍ ട്രോഫികള്‍ക്ക് പുറമെ 3003, 2002, 1001 എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡുകളും സമ്മാനിച്ചു. കൃഷ്ണപ്രസാദ്-ആകാശ് ചെമ്മനാട് സഖ്യം (ടീം അര്‍ജന്റീന) ഒന്നാം സ്ഥാനവും മുഹമ്മദ് ഷബീര്‍-ലുബൈബ് കുമ്പള സഖ്യം ( ടീം ഫ്രാന്‍സ് ) രണ്ടാം സ്ഥാനവും ജിതിന്‍ മാത്യു പെരിയ-സൂരജ് സഖ്യം ( ടീം ജര്‍മനി ) മൂന്നാം സ്ഥാനവും നേടി. കാണികള്‍ക്ക് പ്രത്യേകം ചോദ്യങ്ങളും ബാര്‍കോഡ് സെലബ്രേഷന്റെ സ്‌പോട്ട് സമ്മാനങ്ങളും നല്‍കി. ദേശീയവേദി യു.എ.ഇ കമ്മിറ്റി അംഗം മഹമൂദ് സലീം എം.എസ് ക്വിസ് മാസ്റ്ററായിരുന്നു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് മാനേജര്‍ കുത്തിരിപ്പ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് ടി.കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് മാസ്റ്റര്‍ സാങ്കേതിക വശങ്ങള്‍ നിയന്ത്രിച്ചു.
വിജയികള്‍ക്ക് ഈമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.എം ശുഹൈബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡി.എം.എം.എഫ്.എ സെക്രട്ടറി ഡോ. ഇസ്മായില്‍, പി. മുഹമ്മദ് നിസാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പരിപാടി കൈകാര്യം ചെയ്ത ക്വിസ് മാസ്റ്റര്‍ മഹമൂദ് സലീം, സാങ്കേതിക വശങ്ങള്‍ നിയന്ത്രിച്ച ശിഹാബ് മൊഗ്രാല്‍ എന്നിവര്‍ക്ക് ദേശീയവേദിയുടെ പ്രത്യേക ഉപഹാരം സമ്മാനിച്ചു.
ജന. സെക്രട്ടറി. കെ.പി മുഹമ്മദ്, ട്രഷറര്‍ അബ്‌കോ മുഹമ്മദ്, മനാഫ് എല്‍.ടി, നാസര്‍ മൊഗ്രാല്‍, ഷക്കീല്‍ അബ്ദുല്ല, റിയാസ് മൊഗ്രാല്‍, ഹാരിസ് ബഗ്ദാദ്, ഖാദര്‍ മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി മാഷ്, ടി.എ ജലാല്‍, ടി.കെ ജാഫര്‍, എം.എസ് മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ബദ്‌രിയ, നുഅ്മാന്‍ എം.എം, എം.പി.എ ഖാദര്‍ നേതൃത്വം നല്‍കി.Recent News
  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു