updated on:2018-07-18 05:53 PM
ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

www.utharadesam.com 2018-07-18 05:53 PM,
നീലേശ്വരം: നീലേശ്വരം പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രസ്‌ഫോറം മുന്‍ പ്രസിഡണ്ടും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണയോഗം നടത്തി. പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. പത്രങ്ങളുടെ നെടും തൂണുകളാണ് പ്രാദേശിക പത്രപ്രവര്‍ത്തകരെന്ന് എം.പി. അഭിപ്രായപ്പെട്ടു. പത്രങ്ങളെ സാധാരണക്കാരുമായി അടുപ്പിക്കുന്ന കണ്ണികളാണ് ഇവര്‍. നിരവധി വെല്ലുവിളികള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പ്രസ്‌ഫോറം പ്രസിഡണ്ട് എം. സുധാകരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ ഫോട്ടോ അനാഛാദനം ചെയ്തു. മാതൃഭൂമി ജില്ല ബ്യൂറോ ചീഫ് വിനോയ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. സി. പ്രഭാകരന്‍, പി. രാമചന്ദ്രന്‍, പി. വിജയകുമാര്‍, സി.കെ.കെ. മാണിയൂര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, റസാഖ് പുഴക്കര, സി. മാധവി, എന്‍.ജെ. ജോയ്, രാമരം മുഹമ്മദ്, അരവിന്ദന്‍ മാണിക്കോത്ത്, എം. രാധാകൃഷ്ണന്‍നായര്‍, അഷറഫ് കല്ലായി, എം. ലോഹിതാക്ഷന്‍, ടി.വി. ഉമേശന്‍, കെ.കെ. കുമാരന്‍, ജവഹര്‍ മുരളി, സുരേഷ് പുതിയേടത്ത്, ജോണ്‍ ഐമണ്‍, എന്നിവര്‍ സംസാരിച്ചു. ശ്യാംബാബു വെള്ളിക്കോത്ത് സ്വാഗതവും സര്‍ഗം വിജയന്‍ നന്ദിയും പറഞ്ഞു.Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു