updated on:2018-07-25 06:22 PM
മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

www.utharadesam.com 2018-07-25 06:22 PM,
ചെര്‍ക്കള: പൊവ്വല്‍ തൈവളപ്പില്‍ കുളത്തില്‍ മുങ്ങിത്താഴുന്നതിനിടെ അഞ്ചും ആറും വയസുള്ള രണ്ടുകുട്ടികളെ രക്ഷപ്പെടുത്തിയ സൈനുല്‍ ആബിദീന് സൈക്കിള്‍ സമ്മാനം. കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കുവൈത്ത്-കാസര്‍കോട് ജില്ലാ അസോസിയേഷനാണ് സൈനുല്‍ ആബിദിനെ സൈക്കിള്‍ സമ്മാനിച്ച് ആദരിച്ചത്. ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ എം.കെ. ചന്ദ്രശേഖരന്‍ നായര്‍ ആദരിച്ചു. കെ.ഇ.എ കുവൈത്ത് വര്‍ക്കിങ് പ്രസിഡണ്ട് ഹമീദ് മധൂര്‍ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പാട്രേണ്‍ മഹമൂദ് അപ്‌സര ആബിദിന് സൈക്കിള്‍ സമ്മാനിച്ചു. എബി കുട്ടിയാനം ഉപഹാരം നല്‍കി. ഓഡിറ്റര്‍ മുനീര്‍ കുണിയ, മീഡിയ കണ്‍വീനര്‍ സമീഉള്ള കെ.വി, എക്‌സിക്യൂട്ടീവ് അംഗം സുനില്‍കുമാര്‍, പി.ടി.എ പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ബേബി, റിസ്‌വാന ടീച്ചര്‍ സംസാരിച്ചു. ജോസ് മാത്യു സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു