like this site? Tell a friend |
updated on:2018-07-25 07:05 PM
ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല് നാട്ടി
![]() www.utharadesam.com 2018-07-25 07:05 PM, കാസര്‍കോട്: ഓണം, ബക്രീദ് ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് ആഗസ്ത് 17 മുതല്‍ ഒന്നര മാസം നീണ്ട് നില്ക്കുന്ന കാസര്‍കോട് മഹോത്സവം നടക്കും. ഇതിന്റെ പന്തലിന്റെ കാല് നാട്ടല്‍ കര്‍മ്മം ചെങ്കള ഗ്രമാപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം നിര്‍വ്വഹിച്ചു. ഡി.ജെ.അമ്യുസ്മെന്റ്സിന്റെ നേതൃത്വത്തിലാണ് കാസര്‍കോട് മഹോത്സവം. സിഡ്നിവേള്ഡ് മാതൃകയിലുള്ള പ്രധാന കവാടം, ചരിത്ര പ്രസിദ്ധമായ താജ്മഹലും ചരിത്രവും, ചലിക്കുന്ന യന്ത്ര മൃഗങ്ങളുടെ വിസ്മയകാഴ്ചകള്‍, കാസര്‍കോടിന്റെ തനത് ആദിവാസി ഗോത്ര സമൂഹത്തിന്റെ സംസ്കൃതിയും ജീവിത ശൈലിയും ചരിത്ര മ്യൂസിയം വിവിധ സംസ്ഥാനങ്ങളുടെ സ്റ്റാളുകള്‍. രുചി വൈവിധ്യങ്ങളുടെ ഫുഡ്കോര്‍ട്ട്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന അമ്യൂസ്മെന്റ് പാര്‍ക്ക്, വിവിധ തരം റൈഡുകള്‍ എന്നിവയും ഉണ്ടായിരിക്കും. മഹോത്സവത്തിന്റെ എല്ലാവിധ പരിപാടികളും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും നടക്കുന്നത്. പന്തല്‍ കാല് നാട്ടല്‍ കര്‍മ്മത്തില്‍ ഡി.ജെ. അമ്യുസ്മെന്റ് മാനേജിംഗ് ഡയറക്ടര്‍ സി.കെ. ജിനേഷ്കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ അര്ജുനന് തായലങ്ങാടി, ഷജീര്‍, മാനേജര്‍ പി. രവീന്ദ്രന്, മോഹന്‍ദാസ് സംബന്ധിച്ചു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |