updated on:2018-07-29 06:41 PM
ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

www.utharadesam.com 2018-07-29 06:41 PM,
പൊയിനാച്ചി: ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് യു.ഡി.എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ പ്രസിഡണ്ട് പാദൂര്‍ കുഞ്ഞാമുഹാജിയുടെ മകനുമായ ഷാനവാസ് പാദൂറിനെ ഐക്യകണ്‌ഠേന പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
മുസ്ലീംലീഗിലെ മജീദ് ചെമ്പരിക്കയാണ് വൈസ് പ്രസിഡണ്ട്. കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ.ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, ടി. കണ്ണന്‍, എം. ദാമോദരന്‍ നായര്‍, മന്‍സൂര്‍ ഗുരിക്കള്‍, ചന്ദ്രന്‍ കെ, അബൂബക്കര്‍ കണ്ടത്തില്‍, മജീദ് എയ്യള, സഫിയ അബ്ദുല്ല, മിനിമോള്‍, വാഗ്മി ചന്ദ്രശേഖരന്‍ എന്നിവര്‍ ഭരണ സമിതി അംഗങ്ങളാണ്.
സ്ഥാപനത്തിന്റെ വളര്‍ച്ചക്കായി ചെയ്തുവന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുഴുവന്‍ ഭരണസമിതി അംഗങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ഷാനവാസ് പാദൂര്‍ പറഞ്ഞു.



Recent News
  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം