updated on:2018-08-14 08:13 PM
ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

www.utharadesam.com 2018-08-14 08:13 PM,
തളങ്കര: മുന്‍മന്ത്രിയുടെ മുസ്ലിംലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ ഓര്‍മ്മയ്ക്കായി ജില്ലയിലെ അനാഥമന്ദിരങ്ങളിലെ 500ഓളം കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി ദുബായ്-കാസര്‍കോട് ജില്ലാ കെ.എം.സി.സി. ഏതാണ്ട് നാല് ലക്ഷം രൂപയുടെ മാതൃകാപരമായ പദ്ധതിക്കാണ് കെ.എം.സി.സി തുടക്കം കുറിച്ചത്. അനാഥാലയങ്ങളിലെ കുട്ടികള്‍ക്കുള്ള പെരുന്നാള്‍ ഉടുപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കീഴിലുള്ള മാലിക് ദീനാര്‍ യതീംഖാനയില്‍ ദുബായ് കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹംസ തൊട്ടി നിര്‍വ്വഹിച്ചു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ഖത്തര്‍ കെ.എം.സി.സി നേതാവ് ഡോ. എം.പി ഷാഫി ഹാജി, മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള എന്നിവര്‍ മുഖ്യാതിഥികളായി. മൂസ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. മുസ്ലിംലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. വി.എം മുനീര്‍, ദുബായ് കാസര്‍കോട് ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ടി.ആര്‍ ഹനീഫ്, സെക്രട്ടറിമാരായ ഇസ്മായില്‍, റഷീദ് ഹാജി, സംഘം വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ പി.അബ്ദുല്‍സത്താര്‍ ഹാജി, ബി.യു അബ്ദുല്ല, സി.സി അയ്യൂബ്, സദര്‍ മുഅല്ലിം അബ്ദുല്‍ ഹമീദ് മൗലവി സംസാരിച്ചു. യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര നന്ദി പറഞ്ഞു.Recent News
  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്

  യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി