updated on:2018-08-16 06:02 PM
മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

www.utharadesam.com 2018-08-16 06:02 PM,
തളങ്കര: മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് മലിനമാക്കിയ സ്ഥലം മനോഹരമായ ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍. തളങ്കര ദീനാര്‍ നഗറില്‍ വില്ലേജ് ഓഫീസിനും അംഗന്‍വാടിക്കും സമീപമാണ് പലരും മാലിന്യം വലിച്ചെറിയുകയായിരുന്ന സ്ഥലം മനോഹരമായ ഉദ്യാനമാക്കി മാറ്റിയത്. തളങ്കര ദീനാര്‍ നഗറില്‍ ചെടികള്‍ വെച്ച് മനോഹരമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. സ്വാതന്ത്ര്യ ദിനത്തില്‍ നടന്ന ചടങ്ങില്‍ തളങ്കര വില്ലേജ് ഓഫീസര്‍ ബദറുല്‍ ഹുദ ഉദ്യാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, അസി. വില്ലേജ് ഓഫീസര്‍ ശശി, ഐക്യവേദി പ്രവര്‍ത്തകരായ നിസാര്‍ അല്‍ഫ, ഷംസുദ്ദീന്‍ മഗ്ഡ, എ.എസ് ഷംസുദ്ദീന്‍, സലീം മിസ്‌നി, അഷ്‌റഫ്, നസീര്‍, ബഷീര്‍ കെ.പി, ഷരീഫ് സര്‍ദാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി