updated on:2018-08-27 06:05 PM
രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

www.utharadesam.com 2018-08-27 06:05 PM,
കാഞ്ഞങ്ങാട്: പ്രളയക്കെടുതിയില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച ജില്ലയിലെ 65 ഓളം മത്സ്യത്തൊഴിലാളികള്‍ക്ക് അഖില കേരള ധീവര സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അജാനൂര്‍ കടപ്പുറത്ത് സ്വീകരണം നല്‍കി.
മീന്‍ പിടിത്തത്തിന് ഉപയോഗിച്ച ചെറുവള്ളങ്ങള്‍ മുതല്‍ വലിയ ബോട്ടുകള്‍ വരെയുള്ളവയിലൂടെ രാപ്പകലില്ലാതെ മത്സ്യത്തൊഴിലാളികള്‍, ഭക്ഷണവും വെള്ളവുമില്ലാതെ കുതിച്ചുപായുന്ന വെള്ളത്തിന് നടുവില്‍ പകച്ചുനിന്ന ആയിരങ്ങളെ കരയ്‌ക്കെത്തിച്ചെന്ന് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: യു.എസ്. ബാലന്‍ അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് എസ്. സോമന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ. രവീന്ദ്രന്‍ സ്വാഗതവും ധീവര സഭ മഹിളാ സഭ താലൂക്ക് പ്രസിഡണ്ട് കെ. ബിന്ദു നന്ദിയും പറഞ്ഞു.
കാറ്റാടി കുമാരന്‍, എ.ആര്‍. രാമകൃഷ്ണന്‍, എ. ഹമീദ് ഹാജി, എക്കല്‍ കുഞ്ഞിരാമന്‍, രാമകൃഷ്ണന്‍ കൊതിക്കല്‍, മുറ്റത്തു രാഘവന്‍, പി.വി. കുഞ്ഞികൃഷ്ണന്‍, കെ. മനോഹരന്‍, സുകുമാരന്‍ കാടങ്കോട്, ടി.പി. ബീന, ഷീബ സതീശന്‍, പാര്‍വതി നാരായണന്‍, കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു