updated on:2018-09-06 01:31 PM
അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

www.utharadesam.com 2018-09-06 01:31 PM,
പെര്‍ള: വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി. ബാങ്കില്‍ നിന്ന് വായ്പയെടുത്തു വാഹനങ്ങള്‍ വാങ്ങി നികുതികളും നിയമപരമായ മറ്റു വ്യവസ്ഥകളും പാലിച്ച് ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ ശ്രമിക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വ്യാജ ടാക്‌സികള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു.
അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് വാടക പോകുന്ന മുഴുവന്‍ സ്വകാര്യ വാഹനങ്ങളും വ്യാജ ടാക്‌സികളാണെന്ന് ടാക്‌സി ഡ്രൈവര്‍മാരുടെ ആരോപണം. പെര്‍ള, ബെദ്രംപള്ള, മണിയംപാറ, കജംപാടി, ഏത്തടുക്ക, കിന്നിംഗാര്‍, ബെള്ളൂര്‍, മുള്ളേരിയ, ബദിയഡുക്ക, നീര്‍ച്ചാല്‍, മാന്യ തുടങ്ങിയ പ്രദേശങ്ങളിലെ ചില സ്വകാര്യ വാഹനങ്ങളാണ് വ്യാജ ടാക്‌സികളായി ഓടുന്നത്. മാരുതി ഓംനി, ടാറ്റ സുമോ, ടവേര, തുടങ്ങിയ സ്വകാര്യ പര്‍മിറ്റുള്ള വാഹനങ്ങള്‍ കുറഞ്ഞ വാടകക്ക് ഓടുന്നത് മൂലം വാടക വാഹനങ്ങള്‍ക്ക് ഓട്ടമില്ലാത്ത സ്ഥിതിയിലായിരിക്കുന്നു. ടാക്‌സി വാഹനങ്ങള്‍ കര്‍ണ്ണാടക അതിര്‍ത്തിയില്‍ മുന്നു മാസത്തേക്ക് 3300രൂപയും ഒരു വര്‍ഷത്തേക്ക് 13200 രൂപയും ഈടാക്കുന്നു. വലിയ വാഹനമെങ്ങില്‍ വര്‍ഷത്തേക്ക് 20,000ത്തില്‍ കൂടുതല്‍ തുക അടക്കണം. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ ഈ നികുതി അടക്കേണ്ടതില്ല. ഇതാണ് കുറഞ്ഞ വാടകക്ക് സ്വകാര്യ വാഹനങ്ങള്‍ ടാക്‌സിയായി ഓടുന്നതിന്റെ കാരണമെന്നാണ് ടാക്‌സി ഡ്രൈവര്‍മാര്‍ ചൂണ്ടി കാട്ടുന്നത്. നേരത്തെ ടാക്‌സി ഡ്രെവര്‍മാര്‍ സംസ്ഥാന തലത്തില്‍ സംഘടന രൂപീകരിക്കുകയും വാട്‌സ് ആപ് കൂട്ടായ്മ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇത് മൂലം വ്യാജ ടാക്‌സികളെ പലയിടത്തും പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. പക്ഷേ കര്‍ണ്ണാടകയില്‍ ഇതു പോലുള്ള കൂട്ടായ്മയോ സംഘടനയോ ഇല്ല. അത്‌കൊണ്ടു കേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കര്‍ണ്ണാടക ഡ്രൈവര്‍മാരില്‍ നിന്നും സഹകരണവും ലഭിക്കുന്നില്ല. വ്യാജ ടാക്‌സിക്കാരുടെ ശല്യം കാരണം നിരവധി ടാക്‌സികളാണ് വാടക ലഭിക്കാതെ സ്റ്റാന്റുകളില്‍ തന്നെ കിടക്കേണ്ടി വരുന്നത്. സ്വകാര്യ വാഹനങ്ങള്‍ കള്ള ടാക്‌സിയായി ഓടുന്നത് കാരണം സര്‍ക്കാരിന് ലക്ഷ കണക്കിന് രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്ടമാവുകയും ചെയ്യുന്നു.



Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു