updated on:2018-09-07 06:42 PM
ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

www.utharadesam.com 2018-09-07 06:42 PM,
ബദിയടുക്ക: ഇല്ലാത്തവന്റെ വേദന അറിയുന്നവര്‍ മനസ്സറിഞ്ഞു നല്‍കുന്ന നാണയത്തുട്ടുകളാണ് ഉയര്‍ന്നു പൊങ്ങുന്ന ഓരോ ബൈത്തുറഹ്മകളെന്നും മതത്തിന്റെ അതിര്‍വരമ്പുകളോ രാഷ്ട്രീയത്തിന്റെ വിവേചനങ്ങളോ ഇല്ലാതെ 'അര്‍ഹത' എന്ന മാനദണ്ഡം മാത്രം നോക്കി നല്‍കുന്നത് കൊണ്ടാണ് ഈ പദ്ധതിയെ സമൂഹം ഏറ്റെടുത്തതെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി വഴി ബദിയടുക്ക പട്ടാജയിലെ ഉമേശ് റൈക്ക് പണികഴിപ്പിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.ടി അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ., അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, മൂസ ബി. ചെര്‍ക്കള, ഹനീഫ് ചെര്‍ക്കള, സി.ബി. അബ്ദുല്ല, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, അബ്ദുല്‍ റഹ്മാന്‍ ഹാജി പട്ട്‌ള, അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, സിദ്ധിഖ് സന്തോഷ് നഗര്‍, സലീം ചേരങ്കേ, മഹമൂദ് കുളങ്കര, ഇബ്രാഹിം മദക്കം, ഷംസുദ്ദീന്‍ കിന്നിങ്കാര്‍, എസ്.കെ. അബ്ബാസ് അലി, അസീസ് കൊട്ടി, ഇബ്രാഹിം, എന്‍.ബി. മുഹമ്മദ്, മൂസ ഹാജി, യൂസഫ് ഹാജി, ഇബ്രാഹിം നാട്ടക്കല്ല്, എന്‍.എച്ച്. മുഹമ്മദ്, എസ്.കെ. മുഹമ്മദ്, അഷ്‌റഫ് കരോഡി, ഇ.കെ.മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു. മുനീര്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു.
ഒമ്പതാമത്തെ കാരുണ്യ ഭവനമാണ് ഉമേശ് റൈക്ക് കൈമാറിയത്. മണ്ഡലം കമ്മിറ്റിയുടെ ഇത് വരെ പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും ഇതോടെ പൂര്‍ത്തീകരിച്ചതായി സലാം കന്യപ്പാടി, നൂറുദ്ദീന്‍ ആറാട്ടുകടവ്, ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.



Recent News
  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും