updated on:2018-09-07 07:59 PM
'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

www.utharadesam.com 2018-09-07 07:59 PM,
കുമ്പള: മാസങ്ങളോളമായി കുമ്പള-ആരിക്കാടി ദേശീയ പാതയില്‍ തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടല്‍ വേണമെന്ന് കേരള ദേശിയ വേദി കുമ്പള യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കുമ്പള പാലത്തിലാണ് കൂടുതല്‍ സമയം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇടുങ്ങിയ പാലത്തില്‍ മണിക്കൂറുകളോളമാണ് വാഹന ഗതാഗതത്തില്‍ തടസ്സം നേരിടുന്നത്. കുമ്പള - മംഗലാപുരം കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇത് കാരണം മണിക്കൂറുകളോളം വൈകിയാണ് സര്‍വീസ് നടത്തുന്നത്. രണ്ടും മൂന്നും ബസുകള്‍ ഗതാഗതാക്കുരുക്കില്‍പ്പെടുന്നതിനാല്‍ ക്രമം തെറ്റിയുള്ള ഓട്ടം കാരണം പ്രസ്തുത റൂട്ടില്‍ യാത്രദുരിതവും നേരിടുന്നു.
തകര്‍ന്നു കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ വേഗത്തിലാക്കുകയും പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുകയും ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പൊലിസിന്റെ സാന്നിധ്യം ഉറപ്പുവരുത്തിയും പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ദേശീയ വേദി യോഗം ആവശ്യപ്പെട്ടു. പേരാല്‍ മടിമുഗറിലെ മാഹിമ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. പ്രസിഡണ്ട് ഹമീദ് കാവില്‍ അധ്യക്ഷത വഹിച്ചു. തോമസ് പി. ജോസഫ്, അഹമ്മദലി കുമ്പള, ഇഖ്ബാല്‍ റഹ്മാനിയ, കെ.പി. മുഹമ്മദ് മൊഗ്രാല്‍, എം.എ. മൂസ, ബഷീര്‍ പാരഡിസ്, അഷ്‌റഫ് ബദ്‌രിയ്യനഗര്‍, റസാഖ് ആരിക്കാടി, മഷൂദ്, അഷ്‌റഫ് സ്‌കെയ്‌ലര്‍, ലത്തീഫ് ബന്തിയോട്, സാജിദ് ബത്തേരി, അബ്ദുല്ല കോട്ട, നിസാം സംബന്ധിച്ചു. ഹക്കിം കുമ്പള സ്വാഗതം പറഞ്ഞു.



Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു