updated on:2018-09-07 08:13 PM
ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

www.utharadesam.com 2018-09-07 08:13 PM,
കാസര്‍കോട്: ജില്ലയില്‍ ഇതരസംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകമാകുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ ഉപയോഗിച്ച് ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും കഠിനമായ ജോലികള്‍ ചെയ്യിക്കുന്നതായാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ ബാലവേല നിര്‍മ്മാര്‍ജ്ജനത്തിനായി രൂപീകരിച്ച ജില്ലാതല ടാസ്‌ക്‌ഫോഴ്‌സിന്റെ യോഗം എ.ഡി.എം എന്‍. ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ഫിലിപ്പ്‌തോമസ്, അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ (സെന്‍ട്രല്‍) വി.ടി. തോമസ്, നാര്‍ക്കോട്ടിക്ക് ഡി.വൈ.എസ്.പി നന്ദന്‍പിള്ള, സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ മാധുരി, എസ്. ബോസ്, കാസര്‍കോട്് ആര്‍.ഡി.ഒ പി.എ. അബ്ദുല്‍ സമദ്, ജില്ലാ ലേബര്‍ ഓഫീസര്‍ ഷാജു കെ.എ., ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിജു.പി., കാസര്‍കോട് ഡി.ഇ.ഒ എന്‍ നന്ദികേശന്‍, സി.കെ. നാരായണ്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വിനോദ് കുമാര്‍ ടി. ടി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ ജയകൃഷ്ണ എം, വി.എം. കൃഷ്ണന്‍, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ ശ്രീജിത് എ, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അനീഷ് ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ഉപയോഗിച്ച് ജില്ലയില്‍ ബാലവേല ചെയ്യിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന ശക്തമാക്കാന്‍ ടാസ്‌ക്‌ഫോഴ്‌സ് യോഗം തീരുമാനിച്ചു.
ബാലവേല ശ്രദ്ധയില്‍പ്പെടുന്ന പക്ഷം തൊഴിലുടമയ്ക്ക് രക്ഷപ്പെടാനുള്ള പഴുത് നല്‍കാതെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.



Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും