updated on:2018-09-13 07:54 PM
ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

www.utharadesam.com 2018-09-13 07:54 PM,
ചെര്‍ക്കള: അന്തരിച്ച മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സ്മരണാര്‍ത്ഥം ദുബൈ ചെര്‍ക്കള മുസ്ലിം വെല്‍ഫയര്‍ സെന്റര്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ ചെര്‍ക്കളം അബ്ദുള്ള സ്മാരക പൊതു സേവന അവാര്‍ഡ് ചെര്‍ക്കള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകനുമായ സി.എച്ച്. മുഹമ്മദ് കുഞ്ഞി വടക്കേക്കരക്ക് ചെര്‍ക്കള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമര്‍പ്പിച്ചു. ഫലകവും പ്രശസ്തി പത്രവും പതിനായിരത്തി ഒന്ന് രൂപയുമടങ്ങിയ പുരസ്‌കാരം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ കൈമാറി. സി അഹമ്മദ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി, ചെര്‍ക്കള മുസ്ലിം വെല്‍ഫയര്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഹനീഫ ചെര്‍ക്കള അധ്യക്ഷത വഹിച്ചു.
കാസര്‍കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, മൂസ ബി ചെര്‍ക്കള, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, സി. അഹമ്മദ് മുസ്ല്യാര്‍, നാസര്‍ ചായിന്റടി, ഹാഷിം ബംബ്രാണി, സി.എച്ച്. മുഹമ്മദ് കുഞ്ഞി വടക്കേക്കര, സി.പി മൊയ്തു മൗലവി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വനജാക്ഷി ടി, ഹെഡ് മാസ്റ്റര്‍ ചന്ദ്രശേഖരന്‍ നായര്‍, മുഹമ്മദ് കുഞ്ഞി ബേവി, ഹാരിസ് തായല്‍, കബീര്‍ ചെര്‍ക്കള, ആമു തായല്‍, ഖാദര്‍ തായല്‍, ഷമീര്‍ മാസ്റ്റര്‍ തെക്കില്‍, ഉമൈബ, ഫൗസിയ, മുസ്തഫ ബാലടുക്കം, മുനീര്‍ ബദിയടുക്ക, ഷാനി വടക്കേക്കര പ്രസംഗിച്ചു. മികച്ച അധ്യാപകനുള്ള അവര്‍ഡിന് അര്‍ഹനായ ചന്ദ്രശേഖരന്‍ നായര്‍ക്കും ജില്ലാ -സംസ്ഥാന തലങ്ങളില്‍ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് നേടിയ ചെര്‍ക്കള ഹയര്‍ സെക്കണ്ടറി പി.ടി.എ കമ്മിറ്റിക്കും സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
ജനറല്‍ കണ്‍വീനര്‍ മുനീര്‍ പി. ചെര്‍ക്കളം സ്വാഗതവും ട്രഷറര്‍ നാസര്‍ മല്ലം നന്ദിയും പറഞ്ഞു.Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു