updated on:2018-09-13 08:00 PM
'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

www.utharadesam.com 2018-09-13 08:00 PM,
ബദിയടുക്ക: കുട്ടികളുടെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി കുറ്റകൃത്യങ്ങളോട് അഭിവാഞ്ചയുണ്ടാക്കുകയും മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നതുമായ ആപ്പുകളും ആപ്ലിക്കേഷന്‍സുകളും നിരോധിക്കണമെന്ന് എസ്.ജെ.എം ബദി യടുക്ക റെയ്ഞ്ച് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പള്ളപ്പാടി സിറാജുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന യോഗത്തില്‍ അബൂബക്കര്‍ സഅദി നെക്രാജെ അധ്യക്ഷത വഹിച്ചു. അബ്ദുല്ല മദനി പള്ളപ്പാടി ഉദ്ഘാടനം ചെയ്തു. സലാം സഖാഫി പാടലടുക്ക മോഡല്‍ ക്ലാസ് നടത്തി.
പ്രബന്ധ വായന, പാഠ്യവിഷയ ചര്‍ച്ച, ന്യൂസ് വായന, ക്വിസ് മത്സരം, ബുര്‍ദ പാരായണം അബൂബക്കര്‍ സഅദി, റഫീഖ് സഖാഫി ദേലംപാടി, മജീദ് ഫാളിലി കുണ്ടാര്‍, അജ്മല്‍ സഖാഫി അവതരിപ്പിച്ചു.
ബഷീര്‍ സഖാഫി കൊല്യം, അര്‍ളടുക്കം ഇബ്രാഹിം സഖാഫി, അബ്ദുല്‍ റഹ്മാന്‍ സഅദി, മൂസാന്‍ പള്ളപ്പാടി, അബൂബക്കര്‍ ഹാജി പ്രസംഗിച്ചു. ദുരിതാശ്വാസ ഫണ്ടിലേക്ക് മുഅല്ലിം ഒരു ദിന വേതന തുക കൈമാറി. അബ്ദുല്ല സഅദി തുപ്പക്കല്‍ സ്വാഗതവും മജീദ് ഫാളിലി നന്ദിയും പറഞ്ഞു.



Recent News
  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്

  യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി

  രാജീവ് ഗാന്ധി റിസര്‍ച്ച് സെന്റര്‍ ലോഗോ പ്രകാശനം ചെയ്തു

  ബേവൂരിയില്‍ നാടക മത്സരത്തിന് തുടക്കമായി

  ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീമില്‍ ആലംപാടി സ്വദേശിയും

  സാഗര തീരത്ത് എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് സാഹിത്യവേദി പ്രവര്‍ത്തകര്‍ ഒത്തുകൂടി