updated on:2018-10-07 06:08 PM
സി.എച്ച്: കാലത്തിന് മുമ്പേ നടന്ന കര്‍മ്മയോഗി -പി.കെ. കുഞ്ഞാലിക്കുട്ടി

www.utharadesam.com 2018-10-07 06:08 PM,
കാഞ്ഞങ്ങാട്: പതിറ്റാണ്ടുകളെത്ര പിന്നിട്ടാലും സമൂഹത്തിന്റെയും സമുദായത്തിന്റെയും സ്മൃതികളില്‍ നിന്നും മാഞ്ഞുപോകാത്ത നിര്‍വൃതിയുടെ ചിത്രമാണ് സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റേതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം 35 കൊല്ലം ഭരിച്ച് പശ്ചിമ ബംഗാളടക്കം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ-ദളിത് വിഭാഗങ്ങള്‍ ഇന്നും അടിമ തുല്ല്യരായി കഴിഞ്ഞ് കൂടുമ്പോള്‍ കേരളത്തില്‍ ന്യൂനപക്ഷ ദളിത് ശാക്തീകരണം സാധ്യമാക്കിയത് സി.എച്ചിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള രാഷ്ട്രീയ ഭരണ ഇടപെടലുകള്‍ കാരണമാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി. വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ. സുധാകരന്‍ മുഖ്യാഥിതിയായിരുന്നു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ കല്ലായി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ടി.ഇ. അബ്ദുല്ല, എം.എസ്. മുഹമ്മദ് കുഞ്ഞി, വി.കെ.പി. ഹമീദലി, ജില്ലാ സെക്രട്ടറിമാരായ അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.കെ. ബാവ, വി.പി. അബ്ദുല്‍ ഖാദര്‍, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം പി.എ. അഷ്‌റഫലി, ബാലകൃഷ്ണന്‍ പെരിയ, എം.പി. ജാഫര്‍, കെ.ഇ.എ ബക്കര്‍, ഒണ്‍ഫോര്‍ അബ്ദുല്‍റഹ്മാന്‍, എം. അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി. ഷാഫി, അഡ്വ. എം.ടി.പി. കരീം, എ.കെ.എം. അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ടി.ഡി. കബീര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, സാജിദ് മൗവ്വല്‍, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര, എ.പി. ഉമ്മര്‍, ഷരീഫ് കൊടവഞ്ചി, കുഞ്ഞാമദ് പുഞ്ചാവി, എ.എ. അബ്ദുല്‍ റഹ്മാന്‍ പ്രസംഗിച്ചു.Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു