updated on:2018-10-07 06:10 PM
പരിയാരം മെഡിക്കല്‍ കോളേജിനടുത്ത് എം.എസ്.എസ് എയ്ഡ് സെന്റര്‍ സ്ഥാപിക്കും

www.utharadesam.com 2018-10-07 06:10 PM,
കാസര്‍കോട്: സമൂഹത്തില്‍ അശരണര്‍ക്കും ആലംബഹീനരായവര്‍ക്കും സഹായമെത്തിക്കുകയെന്നതാണ് എം.എസ്.എസിന്റെ പ്രവര്‍ത്തന രീതിയെന്നും അതിന് മതങ്ങളുടെ വേര്‍തിരിവില്ലെന്നും മുസ്ലിം സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് സി.പി.കുഞ്ഞി മുഹമ്മദ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസിനകത്തുള്ള എം.എസ്.എസ് മെഡിക്കല്‍ എയ്ഡ് സെന്ററില്‍ ഇതുവരെയായി 10546 മൃതദേഹങ്ങള്‍ ഖഫന്‍ ചെയ്ത് സംസ്‌കരിക്കാന്‍ സാധിച്ചു. ഇതേ രീതിയില്‍ പരിയാരം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചും മെഡിക്കല്‍ എയ്ഡ് സെന്റര്‍ സ്ഥാപിക്കുമെന്നും സ്ഥല നിര്‍ണയമൊക്കെ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എസ്.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷെനും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗളൂരു യൂണിവേഴ്‌സിറ്റി എം.എ. ഇംഗ്ലീഷ് ഒന്നാം റാങ്ക് ജേതാവ് നഫീസത്ത് ഷിഫാനി, സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എല്‍ ഹമീദ്, പീസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ഖുര്‍ആന്‍ മനപാഠമാക്കിയ ഫിദ ഫാത്തിമ, എര്‍ത്ത് ടു നെപ്റ്റിയൂണ്‍ എന്ന ഇംഗ്ലീഷ് നോവല്‍ രചയിതാവ് സുഹറത്ത് സിതാര എന്നിവരെ സി.പി. കുഞ്ഞുമുഹമ്മദ് ഉപഹാരം നല്‍കി ആദരിച്ചു. മാപ്പിളപ്പാട്ടിലെ ദേശീയത എന്ന വിഷയത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ച കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി ആയിഷത്ത് ഹസൂറക്ക് യൂണിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.ഹബീബ് റഹ്മാന്‍ ഉപഹാരം സമ്മാനിച്ചു. ആദരിക്കുന്നവരെ പീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നിബ അഷ്‌റഫ് പരിചയപ്പെടുത്തി.
ജില്ലാ പ്രസിഡണ്ട് പി.എം. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ മന്ത്രി സി.ടി. അഹമദലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എന്‍.എ. അബൂബക്കര്‍, ഡോ. എം.പി ഷാഫി ഹാജി, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ഹംസ പാലക്കി, ഡോ. മുഹമ്മദ് കുഞ്ഞി, പ്രോഫ.അഹമ്മദ് ഹുസൈന്‍, അഡ്വ.ബേവിഞ്ച അബ്ദുല്ല, വി.കെ.പി ഇസമായില്‍ ഹാജി, കെ.എം.അബ്ദുല്‍ റഹ്മാന്‍, ടി.എ.ഷാഫി, ഹമീദ് ഹാജി കാഞ്ഞങ്ങാട്, ഷരീഫ് കാപ്പില്‍, അബ്ദുല്‍ ജലീല്‍ കക്കണ്ടം, ബി.എ.അഷറഫ്, ബി.കെ. ഖാദര്‍, അബ്ബാസ് ബീഗം, റഹ്മാന്‍ പാണത്തൂര്‍, മുജീബ് അഹമ്മദ്, കെ.സി.ഇര്‍ഷാദ്, അഷ്‌റഫ് ഐവ, ഷാഫി നാലപ്പാട്, നാസര്‍ ചെംനാട്, അഷറഫലി ചേരങ്കൈ, മധൂര്‍ ഷരീഫ്, ഇബ്രാഹിം അങ്കോല എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ സ്വാഗതവും ഷാഫി എ.നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍