updated on:2018-10-17 01:45 PM
'കാസ്രോട്ടെ രുചിപ്പെരുമ' സമാപിച്ചു

www.utharadesam.com 2018-10-17 01:45 PM,
കാസര്‍കോട്: ജില്ലാ കുടുംബശ്രീ മിഷന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തുള്ള മിലന്‍ ഗ്രൗണ്ടില്‍ 'കാസ്രോട്ടെ രുചിപ്പെരുമ' എന്ന പേരില്‍ ഈ മാസം 5 മുതല്‍ നടത്തിയ ഭക്ഷ്യമേള സമാപിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ ഡി. സജിത്ത് ബാബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍ ദേവീദാസ് മുഖ്യാതിഥിയായി. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സാഹിറ മുഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ സന്ധ്യ ഷെട്ടി എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹരിദാസ് ഡി. സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ ജിജു.കെ.ടി നന്ദിയും പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേളയില്‍ പങ്കെടുത്ത കുടുംബശ്രീ കഫേ യൂണിറ്റുകളും സൂക്ഷ്മ സംരംഭകരും അവരുടെ ലാഭ വിഹിതത്തില്‍ നിന്ന് സംഭാവന ചെയ്യുന്ന 20500/- രൂപ ജില്ലാ കലക്ടര്‍ക്ക് കൈമാറി.
കുടുംബശ്രീ കഫേ കാറ്ററിംഗ് യൂണിറ്റുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്രോഷര്‍ എ.ഡി.എം പ്രകാശനം ചെയ്തു.Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു