updated on:2018-10-19 06:10 PM
ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

www.utharadesam.com 2018-10-19 06:10 PM,
കാസര്‍കോട്: ഫുട്‌ബോളിന്റെ തലപ്പത്ത് വീണ്ടും കാസര്‍കോടിന്‍ സാന്നിധ്യം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ നിര്‍ദ്ദേശ പ്രകാരം കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നടപ്പാക്കുന്ന ഫുട്‌സാല്‍ (ഫൈവ്‌സ് ഫുട്‌ബോള്‍) ബീച്ച് ഫുട്‌ബോള്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാനായി സന്തോഷ് ട്രോഫി ടീം മാനേജറും മൊഗ്രാല്‍ സ്വദേശിയുമായ പി.സി ആസിഫിനെ തിരഞ്ഞെടുത്തു. പി. ഭാസ്‌കരന്‍ വൈസ് ചെയര്‍മാനും കെ. കുമാരന്‍ കണ്‍വീനറുമാണ്.
പഴയകാല ഫുട്‌ബോള്‍ താരമായ പി.സി ആസിഫ് നിലവില്‍ കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടാണ്.
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന സീനിയര്‍ ടീമീന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായി വീരമണി ചെറുവത്തൂരിനെ തിരഞ്ഞെടുത്തു. കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും സോക്കര്‍ ചെറുവത്തൂരിന്റെ സെക്രട്ടറിയും പഴയകാല ഫുട്‌ബോള്‍ താരവുമാണ്.



Recent News
  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു

  വര്‍ഗീയ ചേരിതിരിവുണ്ടാക്കി ബി.ജെ.പി. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു -സി.പി.എം

  വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ സൂക്ഷിക്കുക; ഇവിടെ മരണം പതിയിരിക്കുന്നു

  കാസര്‍കോട് നഗരസഭ ഷീ ലോഡ്ജ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും

  ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെതിരെയുള്ള നീക്കം; സമരസമിതി പ്രക്ഷോഭത്തിലേക്ക്

  കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളേജ് സമ്മര്‍ദ്ദം ശക്തിപ്പെടുത്തും-എം.പി.

  പടക്കകട ഒഴിയാന്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കിയിട്ടും കൂട്ടാക്കിയില്ല; കെട്ടിട ഉടമ ഹൈക്കോടതിയില്‍