updated on:2018-10-22 05:54 PM
സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍: തിരുവനന്തപുരവും കോഴിക്കോടും ജേതാക്കള്‍

www.utharadesam.com 2018-10-22 05:54 PM,
കാസര്‍കോട്: കാസര്‍കോട് താളിപ്പടുപ്പ് മുനിസിപ്പല്‍ഗ്രൗണ്ടില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന 23-ാമത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ കോഴിക്കോടും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും ജേതാക്കളായി.
ഫൈനലില്‍ കോഴിക്കോട് മലപ്പുറത്തെ (5-3) പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. വനിതാ വിഭാഗത്തില്‍ വയനാടിനെ (6-2) പരാജയപ്പെടുത്തി തിരുവനന്തപുരവും ജേതാക്കളായി. തിരുവനന്തപുരത്തെ (2-1) ന് പരായപ്പെടുത്തി തൃശൂര്‍ പുരുഷ വിഭാഗത്തിലും പത്തനംതിട്ടയെ (2-1) ന് പരാജയപ്പെടുത്തി എറുണാകുളം വനിതാ വിഭാഗത്തിലും മൂന്നാമതെത്തി.
ജില്ലാ പ്രസിഡണ്ട് സി.എല്‍. ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ മുഖ്യ രക്ഷാധികാരി ഡോ. എം.പി. ഷാഫി ഹാജി, ഐവ ഗ്രൂപ്പ് എം.ഡി. അഷ്‌റഫ് ഐവ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി അനില്‍ എ. ജോണ്‍സണ്‍, കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി എന്നിവര്‍ സംസാരിച്ചു. സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും സെക്രട്ടറി കെ.എം. ബല്ലാള്‍ നന്ദിയും പറഞ്ഞു.



Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍