updated on:2018-10-23 06:39 PM
മാലിന്യം തള്ളുന്നതിന് രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ഒത്താശയെന്ന്

www.utharadesam.com 2018-10-23 06:39 PM,
ബദിയടുക്ക: ജനവാസ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നതിന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ഒത്താശയെന്നും പൊലീസ് കേസെടുക്കുന്നില്ലെന്നും ആരോപണം. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ജില്ലാ കലക്ടറുടെ പ്രഖ്യാപനം ബദിയടുക്കയില്‍ നടപ്പാകുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പ് നാരംപാടിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ടമ്പോ വാനില്‍ മാലിന്യം കൊണ്ട് വന്ന് തള്ളാനുള്ള ശ്രമം പരിസരത്ത് അസഹ്യമായ ദുര്‍ഗന്ധം പടരാന്‍ തുടങ്ങിയതിനാല്‍ നാട്ടുകാര്‍ തടസ്സപെടുത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കൊണ്ടു വന്ന മാലിന്യം ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് അതില്‍ നിക്ഷേപിച്ചതിന് ശേഷം മണ്ണിട്ട് നശിപ്പിക്കണമെന്ന തിരുമാനമെടുക്കുകയും ആവര്‍ത്തിക്കാന്‍ പാടില്ലെന്ന താക്കിത് നല്‍കിയതിന് ശേഷം പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി മാലിന്യം നിറച്ച വാഹനം വീണ്ടും നാരംപാടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തി. മാലിന്യം തള്ളാന്‍ പാടില്ലെന്ന് പറഞ്ഞ് പരിസരത്തെ വീട്ടുകാര്‍ എതിര്‍ക്കുകയും ബദിയടുക്ക പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
പൊലീസെത്തി വാഹനം സ്റ്റേഷനില്‍കൊണ്ടു പോയെങ്കിലും ഭരണ പക്ഷത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ഇടപെടല്‍ മൂലം മാലിന്യം തള്ളിയവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവത്തത് ചര്‍ച്ച വിഷയമായിരിക്കുകയാണ്.Recent News
  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു