updated on:2018-10-23 06:56 PM
ബാലഭാസ്‌കറിന്റെ സ്മരണക്ക് രാത്രികാല ചായ, കാപ്പി സംവിധാനമൊരുക്കി കെ.സി.ഇ.എസ്

www.utharadesam.com 2018-10-23 06:56 PM,
മുന്നാട്: രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാരുടെ ക്ഷീണവും ഉറക്കവുംകൊണ്ട് ഇനി ഒരു ജീവന്‍പോലും പൊലിഞ്ഞുപോകരുത്. എല്ലാവരേയും ഒരുപോലെ കരയിപ്പിച്ച് വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും പിഞ്ചുമകളുടേയും സ്മരണയ്ക്ക് രാത്രികാല വാഹന യാത്രക്കാര്‍ക്ക് ചായയും കാപ്പിയും ഒരുക്കി കാസര്‍കോട് കോഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിയും രംഗത്തെത്തുന്നു. പെര്‍ളടുക്കം ടാഷ്‌കോയ്ക്ക് സമീപം കാസര്‍കോട് കനിവ് പാലിയേറ്റീവ് സൊസൈറ്റി മാതൃകാപരമായ ഇത്തരമൊരു സേവനവുമായി നേരത്തെ തന്നെ രംഗത്തുണ്ട്.
റോഡുകളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം അനുദിനം വര്‍ധിക്കുകയും രാത്രികാല വാഹനാപകടങ്ങള്‍ ഏറിവരികയും ചെയ്തുകൊണ്ടിരിക്കെയാണ് ഡ്രൈവര്‍മാര്‍ക്ക് ചായയും കാപ്പിയുമായി മുന്നാട് ആസ്ഥാനമായുള്ള കാസര്‍കോട് കോഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റി രംഗത്തെത്തിയത്. ഇ.എം.എസ് അക്ഷരഗ്രാമത്തില്‍ റോഡരികില്‍ സ്ഥാപിച്ച സൗജന്യ ചായ, കാപ്പി വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറ് മണിക്ക് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് നിര്‍വ്വഹിക്കും. കാസര്‍കോട് ആര്‍.ടി.ഒ അബ്ദുല്‍ഷുക്കൂര്‍ കൊടക്കാല്‍ മുഖ്യാതിഥിയായിരിക്കും. കാസര്‍കോട് കോഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ട് പി. രാഘവന്‍ അധ്യക്ഷതവഹിക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനരാമചന്ദ്രന്‍, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി. രാമചന്ദ്രന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മാധവന്‍, കെ.സി ഇ.എസ് ഭരണസമിതിയംഗം എം. അനന്തന്‍, കെ.എസ്.ഇ.ബി അസി. എഞ്ചിനീയര്‍ എം. ഭാസ്‌കരന്‍, പീപ്പിള്‍സ് കോളേജ് പ്രിന്‍സിപ്പള്‍ സി.കെ ലൂക്കോസ്, കെ.സി.ഇ.എസ് സെക്രട്ടറി ഇ.കെ രാജേഷ് സംസാരിക്കും.
കരിച്ചേരിക്കും പെര്‍ളടുക്കത്തിനുമിടയില്‍ റോഡരികില്‍ ടാഷ്‌കോക്ക് സമീപം രാത്രികാല യാത്രക്കാര്‍ക്കായി സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന ചായ, കാപ്പി ടാപ്പ് സ്ഥാപിച്ചാണ് ഇത്തരമൊരു സംരംഭത്തിന് കാസര്‍കോട് കനിവ് പാലിയേറ്റീവ് സൊസൈറ്റിയും നാട്ടുകാരും നേരത്തെ തന്നെ തുടക്കം കുറിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കുടിവെള്ള ടാപ്പും ഇവിടെ സജ്ജമാണ്.Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു