updated on:2018-10-24 06:51 PM
എന്‍.എ. നെല്ലിക്കുന്ന് സംയുക്ത മുസ്ലിം ജമാഅത്ത് ആക്ടിങ് പ്രസിഡണ്ട്

www.utharadesam.com 2018-10-24 06:51 PM,
കാസര്‍കോട്: സംയുക്ത മുസ്ലിം ജമാഅത്ത് ആക്ടിങ് പ്രസിഡണ്ടായിരുന്ന പി.ബി. അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയെ ആക്ടിങ് പ്രസിഡണ്ടായി സംയുക്ത മുസ്ലിം ജമാഅത്ത് സിറ്റിയറിങ് കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.
പി.ബി. അബ്ദുല്‍ റസാഖിന്റെ പേരില്‍ 26ന് 4 മണിക്ക് മാലിക് ദീനാര്‍ അക്കാദമി ഹാളില്‍ ദുആ മജ്‌ലിസ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല സ്വാഗതം പറഞ്ഞു. എന്‍.എ. അബൂബക്കര്‍, കെ.എം. അബ്ദുല്‍ഹമീദ് ഹാജി, കെ.എസ്. മുഹമ്മദ് കുഞ്ഞി, എ.അബ്ദുല്‍റഹ്മാന്‍, മുക്രി ഇബ്രാഹിം ഹാജി, പൂന അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, പി.എം. മുനീര്‍ ഹാജി, കെ.ബി. മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് പട്‌ള, പി.കെ. അഷ്‌റഫ് ബദിയടുക്ക, ഹാഷിം ദാരിമി ദേലംമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു