updated on:2018-10-25 06:27 PM
കാസര്‍കോട്ട് ഫിലിംഫെസ്റ്റിവല്‍ വിരുന്നെത്തുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം

www.utharadesam.com 2018-10-25 06:27 PM,
കാസര്‍കോട്: കാസര്‍കോട്ട് ഫിലിംഫെസ്റ്റ് വിരുന്നെത്തുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം. ഒരുകാലത്ത് കാസര്‍കോട്ട് സജീവമാവുകയും സൗത്ത് ഇന്ത്യയില്‍ തന്നെ മികച്ച ഫിലിം സൊസൈറ്റിക്കുള്ള ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ അവാര്‍ഡ് നേടുകയും ചെയ്ത കാസര്‍കോട് ഫിലിംസൊസൈറ്റിയുടെ നേതൃത്വത്തിലാണ് കാല്‍നൂറ്റാണ്ടിന് മുമ്പ് ഫിലിംഫെസ്റ്റിവല്‍ നടന്നിരുന്നത്. സ്ഥിരമായി സിനിമ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. കാസര്‍കോട് ടൗണ്‍ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചിരുന്ന സിനിമ പ്രദര്‍ശനത്തിന് സ്ഥിരാംഗങ്ങളും ഉണ്ടായിരുന്നു. ഇന്ത്യന്‍, വിദേശ സിനിമകളാണ് കൂടുതലും പ്രദര്‍ശിപ്പിച്ചിരുന്നത്. ടൗണ്‍ യു.പി സ്‌കൂളിലും കാസര്‍കോട് ഗവ. ഹൈസ്‌കൂളിലും സംഘടിപ്പിക്കാറുണ്ടായിരുന്ന ഫിലിം ഫെസ്റ്റിവലുകള്‍ ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ജി.ബി വത്സന്‍, മുരളി മാസ്റ്റര്‍, ഷരീഫ് കുരിക്കള്‍, എന്‍.എച്ച് അന്‍വര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഫിലിം ഫെസ്റ്റിവലുകള്‍ കാസര്‍കോട്ട് അരങ്ങേറിയിരുന്നത്. കാല്‍നൂറ്റാണ്ടിന് ശേഷം കാസര്‍കോട്ട് സംഘടിപ്പിക്കപ്പെടുന്ന ഫിലിം ഫെസ്റ്റിവലിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് സിനിമാ പ്രേമികള്‍. ഫ്രാക് സിനിമ, കാസര്‍കോടിനൊരിടം കൂട്ടായ്മ, സിനിമേറ്റ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അടുത്തമാസം 10, 11 തീയതികളിലായി കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഹാളില്‍ വെച്ച് നടക്കുന്ന 'ബ്രോണ്‍ബി ഫ്രെയിംസ് 18' ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനവും സംവിധായകന്‍ മനോജ് കാനയും മുഖ്യാതിഥികളാവും. ഇന്ത്യന്‍, വിദേശ ഭാഷകളിലുള്ള ആറ് സിനിമകളാണ് രണ്ടുദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുക. ഫെസ്റ്റിന്റെ ബ്രോഷര്‍ ജി.ബി വത്സന്‍ പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫിക്ക് കൈമാറി പ്രകാശനം ചെയ്തു. പത്മനാഭന്‍ ബ്ലാത്തൂര്‍, കെ. ശുഹൈബ്, സണ്ണി ജോസഫ്, മധൂര്‍ ശരീഫ്, സുബിന്‍ ജോസ്, ഡോ. ഷമീം, മുഹമ്മദ് ശിഹാബ് കെ.ജെ മൊഗര്‍, കെ.പി.എസ് വിദ്യാനഗര്‍, വാസില്‍ കോപ്പ, സഫ്‌വാന്‍ വിദ്യാനഗര്‍, അബ്ബാസ് മൊഗര്‍, ലിയോ, ആഡ്‌ലിന്‍ സംബന്ധിച്ചു.Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു