updated on:2018-10-25 06:44 PM
കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ അമരത്ത് കാസര്‍കോടന്‍ സാന്നിധ്യം ഏറുന്നു

www.utharadesam.com 2018-10-25 06:44 PM,
കാസര്‍കോട്: കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും അനുബന്ധ കമ്മിറ്റികളുടേയും തലപ്പത്ത് കാസര്‍കോട് സ്വദേശികളുടെ സാന്നിധ്യം സജീവമാകുന്നു. ഫൂട്‌സാല്‍ ഫുട്‌ബോള്‍ കമ്മിറ്റി ചെയര്‍മാനായി സന്തോഷ് ട്രോഫി മാനേജറും മൊഗ്രാല്‍ സ്വദേശിയുമായ പി.സി ആസിഫിനെ നിയമിച്ചതിന് പിന്നാലെ കോമ്പറ്റീഷന്‍ കമ്മിറ്റി ചെയര്‍മാനായി കാസര്‍കോട് സ്വദേശിയും കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ അസീസ് അബ്ദുല്ലയേയും കണ്‍വീനറായി കെ.എഫ്.എ മുന്‍ നിര്‍വ്വാഹക സമിതി അംഗവും കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ടും തായലങ്ങാടി സ്വദേശിയുമായ കെ.എം ഹാരിസിനേയും തിരഞ്ഞെടുത്തു.
കെ.എഫ്.എയുടെ ഡിസിപ്ലിന്‍ കമ്മിറ്റി അംഗമാമായി ഡി.എഫ്.എ മുന്‍ സെക്രട്ടറിയും ബ്ലൈസ് തളങ്കരയുടെ ജനറല്‍ സെക്രട്ടറിയും തളങ്കര കടവത്ത് സ്വദേശിയുമായ സിദ്ധീക്ക് ചക്കരയെ തിരഞ്ഞെടുത്തിട്ടുണ്ട്. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സീനിയര്‍ ടീം സെലക്ടറായി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് വീരമണി ചെറുവത്തൂരിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.



Recent News
  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു

  വര്‍ഗീയ ചേരിതിരിവുണ്ടാക്കി ബി.ജെ.പി. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു -സി.പി.എം

  വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ സൂക്ഷിക്കുക; ഇവിടെ മരണം പതിയിരിക്കുന്നു

  കാസര്‍കോട് നഗരസഭ ഷീ ലോഡ്ജ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും

  ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെതിരെയുള്ള നീക്കം; സമരസമിതി പ്രക്ഷോഭത്തിലേക്ക്

  കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളേജ് സമ്മര്‍ദ്ദം ശക്തിപ്പെടുത്തും-എം.പി.

  പടക്കകട ഒഴിയാന്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കിയിട്ടും കൂട്ടാക്കിയില്ല; കെട്ടിട ഉടമ ഹൈക്കോടതിയില്‍