updated on:2018-10-26 08:00 PM
ചെര്‍ക്കളത്തിന്റെയും റസാഖിന്റെയും വിയോഗം കനത്ത നഷ്ടം-ഉമ്മന്‍ചാണ്ടി

www.utharadesam.com 2018-10-26 08:00 PM,
കാസര്‍കോട്: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെയും മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുല്‍ റസാഖിന്റെയും വിയോഗം കനത്ത നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചെര്‍ക്കളം, പി.ബി. അബ്ദുല്‍ റസാഖ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെര്‍ക്കളം മന്ത്രിയായിരിക്കെ കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളും മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നാടിന് മാത്രമല്ല, സംസ്ഥാനത്തിന് തന്നെ കനത്ത നഷ്ടമാണ്. പി.ബി. അബ്ദുല്‍ റസാഖ് ജനങ്ങളുടെ കാര്യങ്ങളില്‍ അതീവ താല്‍പര്യമാണ് കാണിച്ചിരുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും അദ്ദേഹം എം.എല്‍.എ. പദവി ഉപയോഗപ്പെടുത്തി-ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, ഹക്കീം കുന്നില്‍, എ. അബ്ദുല്‍ റഹ്മാന്‍, കെ. നീലകണ്ഠന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, ഹരീഷ് ബി. നമ്പ്യാര്‍, അബ്രഹാം തോണാക്കര, ബി. സുകുമാരന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ.ജി.സി. ബഷീര്‍, എം.എച്ച്. ജനാര്‍ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചുRecent News
  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു