updated on:2018-10-29 06:44 PM
അബ്ദുല്‍റസാഖിന്റെ വീട് കെ. സുരേന്ദ്രന്‍ സന്ദര്‍ശിച്ചു

www.utharadesam.com 2018-10-29 06:44 PM,
ചെര്‍ക്കള: ഈയിടെ അന്തരിച്ച മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എം.എല്‍.എയുമായിരുന്ന പി.ബി അബ്ദുല്‍റസാഖിന്റെ വീട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. അബ്ദുല്‍റസാഖിന്റെ മരണവാര്‍ത്ത വലിയ ആഘാതമാണുണ്ടാക്കിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയപരമായുള്ള അഭിപ്രായ വ്യത്യാസം പി.ബി അബ്ദുല്‍റസാഖുമായുള്ള സൗഹൃദത്തിനും വ്യക്തിബന്ധത്തിനും ഒരിക്കല്‍ പോലും പോറലേല്‍പ്പിച്ചിട്ടില്ലെന്നും സ്‌നേഹ പൂര്‍വ്വമാണ് എന്നും അദ്ദേഹം തന്നോട് പെരുമാറിയിട്ടുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അബ്ദുല്‍റസാഖിന്റെ മകന്‍ ഷഫീഖ്, സഹോദരങ്ങളായ പി.ബി അബ്ദുല്‍റഹ്മാന്‍, പി.ബി അഹമ്മദ്, മരുമക്കളായ ആബിദ്, നിയാസ്, ഹസന്‍ ദില്‍ഷാദ് എന്നിവരും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്ത്, വൈസ് പ്രസിഡണ്ടുമാരായ കെ. ബല്‍രാജ്, എം. സവിത, കെ. സദാനന്ദ റൈ, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ്രഭണ്ഡാരി, എന്‍. സതീഷ് തുടങ്ങിയവരും സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ബി അബ്ദുല്‍റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ ഇന്നലെ കാസര്‍കോട്ട് പത്രസമ്മേളനത്തില്‍ കേസ് തുടരുമെന്ന് അറിയിച്ചിരുന്നു.



Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു