updated on:2018-10-30 06:49 PM
കേന്ദ്രസര്‍വ്വകലാശാല ലോകത്തിന് വെളിച്ചമാകും -സുരേഷ് ഗോപി

www.utharadesam.com 2018-10-30 06:49 PM,
കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പെരിയ തേജസ്വിനി ഹില്‍സ് കാമ്പസില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി നിര്‍വഹിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍ക്കൊള്ളുന്ന പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാല ലോകത്തിനു മുഴുവന്‍ പ്രകാശം പരത്താന്‍ കഴിയുന്ന ഒരു ഉത്കൃഷ്ടമായ വിദ്യാഭ്യാസ സ്ഥാപനമായി ഉയരട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ എം.പി എന്ന നിലയില്‍ തന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. പരീക്ഷ കണ്‍ട്രോളര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ ഡോ. ബി. ആര്‍ പ്രസന്നകുമാര്‍ നന്ദിയും പറഞ്ഞു. സുരേഷ് ഗോപി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.



Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു