updated on:2018-10-31 06:14 PM
വിശദീകരണമല്ല വക്രീകരണമാണ് സി.പി.എം. നടത്തുന്നത ്-സുരേഷ്‌ഗോപി

www.utharadesam.com 2018-10-31 06:14 PM,
കാഞ്ഞങ്ങാട്: ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം സി.പി.എം. നടത്തികൊണ്ടിരിക്കുന്നത് വിശദീകരണമല്ലെന്നും വക്രീകരണമാണെന്നും സുരേഷ് ഗോപി എം.പി. പറഞ്ഞു. ബി.ജെ.പി കാഞ്ഞങ്ങാട് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാക്ഷസന്‍മാര്‍ ഒരിക്കലും വിജയിച്ച ചരിത്രമില്ല. വിശ്വാസി സമൂഹത്തിന്റെ ഹൃദയം തുറന്ന് കാണാന്‍ സി.പി.എമ്മിന് സാധിക്കില്ല. നേര്‍മ്മയുള്ള ഒരുയുവതി പോലും ശബരിമല ചവിട്ടാന്‍ തയ്യാറാവില്ല. കേരളത്തിന് അപ്പുറത്ത് പോകാതെ സി.പി.എം. ഒരുകോണില്‍ ഒതുങ്ങുകയാണ്. നാശത്തിലേക്കാണ് സി.പി.എമ്മിനെ നയിക്കുന്നത്. വിശ്വാസി സമൂഹത്തിന്റെ പടയൊരുക്കത്തെ ഏതൊരു സര്‍ക്കാര്‍ വിചാരിച്ചാലും തകര്‍ക്കാന്‍ പറ്റില്ല. ധര്‍മ്മ ഹന സമരത്തിലൂടെ ആചാരം സംരക്ഷിക്കുമെന്നും സുരേഷ് ഗോപി എം.പി. പറഞ്ഞു. ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എന്‍.മധു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള.സി.നായ്ക്, സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍, ജില്ലാ ജന.സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറിമാരായ എം.ബല്‍രാജ്, ശോഭന ഏച്ചിക്കാനം, വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍, ഇ.കൃഷ്ണന്‍, കെ.വി.മാത്യു, എന്‍.പി.ശിഖ സംബന്ധിച്ചു. മനുലാല്‍ മേലത്ത് സ്വാഗതവും കെ.പ്രേംരാജ് നന്ദിയും പറഞ്ഞു.Recent News
  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു

  വര്‍ഗീയ ചേരിതിരിവുണ്ടാക്കി ബി.ജെ.പി. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു -സി.പി.എം

  വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ സൂക്ഷിക്കുക; ഇവിടെ മരണം പതിയിരിക്കുന്നു

  കാസര്‍കോട് നഗരസഭ ഷീ ലോഡ്ജ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും

  ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെതിരെയുള്ള നീക്കം; സമരസമിതി പ്രക്ഷോഭത്തിലേക്ക്

  കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളേജ് സമ്മര്‍ദ്ദം ശക്തിപ്പെടുത്തും-എം.പി.

  പടക്കകട ഒഴിയാന്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കിയിട്ടും കൂട്ടാക്കിയില്ല; കെട്ടിട ഉടമ ഹൈക്കോടതിയില്‍