updated on:2018-11-01 08:43 PM
ഭക്തര്‍ക്ക് വേണ്ടിയാണ് കെ.സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ ബി.ജെ.പിയില്‍ വരണം-നളിന്‍ കുമാര്‍

www.utharadesam.com 2018-11-01 08:43 PM,
കാസര്‍കോട്: രാജ്യത്തുള്ള ഭക്തജനങ്ങളുടെ അഭിമാനത്തിനു വേണ്ടി ആത്മാര്‍ത്ഥമായിട്ടാണ് കെ. സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് സമരത്തില്‍ പങ്കാളിയാകുന്നതാണ് ഉചിതമെന്ന് നളിന്‍ കുമാര്‍ കട്ടില്‍ എം.പി.
എന്‍.ഡി.എ സംഘടിപ്പിക്കുന്ന രഥയാത്രയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരങ്ങള്‍ ലംഘിക്കണമെന്നാണ് രാഹുല്‍ ഗാന്ധി ഒടുവില്‍ ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ കെ. സുധാകരന്‍ ബാധ്യസ്ഥനാണ്. ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി മാത്രം അധികാരത്തിലേറിയ രാജാവിനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്.
ഉത്തരം മുട്ടുമ്പോള്‍ ശരീരപ്രകൃതിയെ കുറിച്ച് കളിയാക്കുന്ന പിണറായി ഒരു കാര്യം മനസിലാക്കണം. ബി.ജെ.പിക്ക് കേരളത്തില്‍ നഷ്ടടപെടാന്‍ ഒന്നുമില്ല. എന്നാല്‍ പിണറായി വിജയന് കേരളം നഷ്ടപെട്ടാല്‍ കുത്തിരിക്കാന്‍പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് വരാന്‍ പോകുന്നത്-നളിന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന ഉപാധ്യക്ഷ പ്രമീള സി. നായിക്, രവീശ തന്ത്രി കുണ്ടാര്‍, അഡ്വ. വി. ബാലകൃഷ്ണന്‍ ഷെട്ടി, എം. ജനനി, അഡ്വ. സദാനന്ദ റൈ, എ.കെ കയ്യാര്‍, വി. കുഞ്ഞിക്കണ്ണന്‍ ബലാല്‍, എം. ബാലരാജ്, ജി. ചന്ദ്രന്‍, എ.കെ കയ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എ. വേലായുധന്‍ സ്വാഗതവും പി. സുരേഷ് കുമാര്‍ ഷെട്ടി നന്ദിയും പറഞ്ഞു.Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു