updated on:2018-11-03 06:18 PM
ബൈത്തുറഹ്മയിലൂടെ ലോകം ശിഹാബ് തങ്ങളുടെ നന്മയറിയുന്നു -മുനവ്വറലി തങ്ങള്‍

www.utharadesam.com 2018-11-03 06:18 PM,
ചെമനാട്: ബൈത്തുറഹ്മയിലൂടെ ലോകം ശിഹാബ് തങ്ങളുടെ നന്മയറിയുകയാണെന്നും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രാധാന്യം കല്‍പ്പിച്ച തന്റെ പിതാവിന് ബൈത്തുറഹ്മയേക്കാള്‍ വലിയ സ്മാരകം വേറെയില്ലെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചെമനാട് സി.എച്ച്. സെന്റര്‍ പാലിച്ചിയടുക്കത്ത് നിര്‍മ്മിക്കുന്ന ബൈത്തുറഹ്മ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. സി.എച്ച് സെന്റര്‍ പ്രസിഡണ്ട് സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്വ. പി.വി. മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡണ്ടുമാരായ ടി.ഇ. അബ്ദുല്ല, എം.എസ്. മുഹമ്മദ്കുഞ്ഞി, സെക്രട്ടറി മൂസ. ബി. ചെര്‍ക്കള, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ.ബി. ഷാഫി, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, അഷ്‌റഫ് എടനീര്‍, ടി.ഡി. കബീര്‍, എം.എ. നജീബ്, റഊഫ് ബായിക്കര, ആബിദ് ആറങ്ങാടി, കെ.പി. മുഹമ്മദ് അഷ്‌റഫ്, സി.എം. ഷാസിയ, ഖാദര്‍ കുന്നില്‍, അബ്ദുല്‍ ഖാദര്‍ കളനാട്, മുഹമ്മദ്കുഞ്ഞി എരിയാലര്‍, ഖാസി മുഹമ്മദ്, , ജമാല്‍ ആലംപാടി, സി.എം. മുഹമ്മദ് മുസ്തഫ, സംസാരിച്ചു. പി.എം. അബ്ദുല്ല സ്വാഗതവും സി.എച്ച്. സാജു നന്ദിയും പറഞ്ഞു.



Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു