updated on:2018-11-04 06:19 PM
നേരത്തെ ഉറങ്ങുന്ന നഗരത്തിന് കാസനോവയുടെ സംഗീത നിശ ഉണര്‍ത്തുപാട്ടായി

www.utharadesam.com 2018-11-04 06:19 PM,
കാസര്‍കോട്: സായാഹ്നങ്ങളെ സംഗീതമാക്കുന്ന കാസര്‍കോട്ടെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ കാസനോവ ഇന്നലെ രാത്രി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സംഗീത നിശ നേരത്തെ ഉറങ്ങുന്ന കാസര്‍കോട് നഗരത്തിന് ഉണര്‍ത്തുപാട്ടായി.
പ്രശസ്ത ഗായകരായ ഹനീഫ് ഉപ്പളയും നിഷാദ് കാസര്‍കോടും റഫിയുടെയും മുകേഷിന്റെയും അനശ്വര ഗാനങ്ങള്‍ ആലപിച്ചത് ചടങ്ങിന് കൊഴുപ്പേകി. കാസനോവയിലെ കലാകാരന്‍മാരായ സമീര്‍, സുബൈര്‍, ഷാഫി തെരുവത്ത്, ഹംസു പള്ളിക്കാല്‍, മാഹിന്‍ ലോഫ്, മുരളീധര, മേഘശ്രീ കാമത്ത്, ശ്രേയ കാമത്ത് തുടങ്ങിയവരടക്കം നിരവധി പേര്‍ ഹിന്ദി, മലയാള സിനിമാ ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ആലപിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എക്ക് കാസനോവയുടെ സ്‌നേഹോപഹാരം ജില്ലാ രജിസ്ട്രാര്‍ ബി.അജിത് നല്‍കി. കോഴിക്കോട് സെയില്‍സ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.സി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
കാസനോവ കാസര്‍കോട് പ്രസിഡണ്ട് എന്‍.എം സുബൈര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. പി. അജിത്കുമാര്‍, ടി.എം മുഹമ്മദ് സലീം, എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച നിഥുല, ഗായകന്‍ ഹനീഫ ഉപ്പള, നഗരത്തിലെ വ്യാപാരി ഹാജി കെ.എ. മുഹമ്മദ് എന്നിവരെ ആദരിച്ചു. സമീര്‍ കാസനോവ, സുബൈര്‍ പള്ളിക്കാല്‍, കെ.എച്ച് അഷ്‌റഫ്, എന്‍.യു. അഷ്‌റഫ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ പുലിക്കുന്ന് സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു. നൗഷാദ് പരിപാടികള്‍ നിയന്ത്രിച്ചു.Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു