updated on:2018-11-05 06:23 PM
മതങ്ങളുടെ വേലിക്കെട്ട് തകര്‍ത്ത് നാം മനുഷ്യരാകാന്‍ പഠിക്കണം -ജസ്റ്റിസ് കമാല്‍ പാഷ

www.utharadesam.com 2018-11-05 06:23 PM,
കാഞ്ഞങ്ങാട്: മതങ്ങളുടെ വേലിക്കെട്ട് തകര്‍ത്ത് നാം പുറത്തുവരണമെന്നും നല്ല മനുഷ്യരാകാന്‍ പഠിക്കണമെന്നും റിട്ട. ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. ഒരു ലോകം ഒരു ഗുരു ഒരൊറ്റ ജനത എന്നസന്ദേശവുമായി മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനുമായ സജീവ് കൃഷ്ണന്‍ ഒരു വര്‍ഷമായി നടത്തിവരുന്ന ഗുരുസാഗരം പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല സമാപന പരിപാടി പെരിയ എസ്.എന്‍. ട്രസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ദര്‍ശനവും സന്ദേശവും നാം ഹൃദയത്തില്‍ കൊണ്ടുനടക്കണം. മനുഷ്യ മനസില്‍ എന്നും ഗുരു ഉണ്ടായാല്‍ ഈ നാട് രക്ഷപ്പെടും. മതങ്ങളെല്ലാം സ്‌നേഹിക്കാനാണ് പറഞ്ഞിട്ടുള്ളത്. അതിന് പകരം രാജ്യത്ത് ഇന്ന് മതങ്ങളുടെ പേരില്‍ സംഘര്‍ഷമുണ്ടാക്കി രക്തം ചീന്തുകയാണ് ചെയ്യുന്നത്. ഇത് തടയാന്‍ ജനങ്ങളില്‍ കൂടുതല്‍ ഐക്യം രൂപപ്പെടണം -അദ്ദേഹം പറഞ്ഞു.
എസ്.എന്‍. കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്യാംകുമാര്‍ കെ. അധ്യക്ഷത വഹിച്ചു. ഗുരുവിന്റെ ശാസ്ത്രസാങ്കേതിക ദര്‍ശനം എന്ന വിഷയത്തിലാണ് സമാപന പ്രഭാഷണം നടത്തിയത്. സ്വാമി പ്രേമാനന്ദ ഭദ്രദീപം കൊളുത്തി. സമാപന സമ്മേളനം ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്തു.
വിവിധ ജില്ലാ സംഘാടക സമിതികള്‍ക്ക് സ്വാമി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മൈക്കിള്‍ സെബാസ്റ്റ്യന്‍, പി. രാമന്‍ മാസ്റ്റര്‍, ഉദിനൂര്‍ സുകുമാരന്‍ സംസാരിച്ചു. ഒ.പി. വിശ്വനാഥന്‍ സ്വാഗതവും ഡോ. എ.വി. സുരേഷ് നന്ദിയും പറഞ്ഞു.Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു