updated on:2018-11-05 06:48 PM
കുറ്റിക്കോലിലും കുണ്ടംകുഴിയിലും പ്രീ-മെട്രിക്ക് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് പത്ത് കോടി രൂപ അനുവദിച്ചു

www.utharadesam.com 2018-11-05 06:48 PM,
കുറ്റിക്കോല്‍: പട്ടികവര്‍ഗ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കായി കുറ്റിക്കോലിലും പെണ്‍കുട്ടികള്‍ക്കായി കുണ്ടംകുഴിയിലും അനുവദിച്ച പ്രീ-പെട്രിക്ക് ഹോസ്റ്റലിന് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് അഞ്ചുകോടി രൂപ വീതം അനുവദിച്ചു.
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ മുഖാന്തിരം കിഫ്ബിയില്‍ ഉള്‍പെടുത്തിയാണ് തുക അനുവദിച്ചത്. ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി പ്രവൃത്തി തുടങ്ങാനുള്ള ഘട്ടത്തിലായിട്ടുണ്ട്. പ്രവര്‍ത്തി ഉദ്ഘാടനം സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വ്വഹിക്കും.
പരിപാടി വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കുണ്ടംകുഴി സാംസ്‌കാരിക നിലയത്തിലും മൂന്ന് മണിക്ക് കുറ്റിക്കോല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും ചേരും. യോഗങ്ങളില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ പി.ടി. അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.



Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു