updated on:2018-11-06 06:40 PM
ശ്രീധരന്‍പിള്ളയും തുഷാറും നയിക്കുന്ന ശബരിമല സംരക്ഷണയാത്ര വ്യാഴാഴ്ച പ്രയാണം തുടങ്ങും

www.utharadesam.com 2018-11-06 06:40 PM,
കാസര്‍കോട്: ശബരിമലയെ തകര്‍ക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഗൂഢാലോചനക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയും ബി.ഡി.ജെ.എസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന എന്‍. ഡി.എ ശബരിമല സംരക്ഷണ രഥയാത്ര എട്ടിന് രാവിലെ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എട്ടിന് രാവിലെ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര സന്നിധിയില്‍ രഥയാത്രയുടെ ഉദ്ഘാടനം നടക്കും.
കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും എന്‍.ഡി.എ നേതാക്കളും എം.പി, എം.എല്‍.എമാരും സംബന്ധിക്കും. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന രഥയാത്ര ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ഉച്ചക്ക് രണ്ടു മണിയോടെ കാസര്‍കോട് എത്തും. ഘോഷയാത്രയായി നഗരം ചുറ്റുന്ന രഥയാത്ര മൂന്ന് മണിയോടെ നീലേശ്വരത്ത് എത്തിച്ചേരും. ഉദ്ഘാടനം നടക്കുന്ന മധൂരിലും വൈകിട്ട് നീലേശ്വരത്തും മാത്രമാണ് പൊതുസമ്മേളനങ്ങള്‍ നടക്കുക. തുടര്‍ന്ന് രഥയാത്ര കണ്ണൂര്‍ ജില്ലയിലേക്ക് പ്രയാണം തുടരും.
ബാറുകള്‍ അനുവദിക്കുന്ന ദൂരപരിധി വിഷയത്തിലും മുന്‍ ഡി.ജി.പി സെന്‍കുമാര്‍ വിഷയത്തിലുമെല്ലാം സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ വ്യക്തത വരുത്താനും അതിനെ മറികടക്കാനും പുനഃപരിശോധന ഹര്‍ജിയുമായി പോയവരാണ് ശബരിമലയില്‍ മാത്രം വിശ്വാസികളെ വേദനിപ്പിച്ചു സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ധൃതികാണിക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. എന്‍.ഡി.എ ജില്ലാ ചെയര്‍മാനും ബി. ജെ.പി ജില്ലാ പ്രസിഡണ്ടുമായ അഡ്വ. കെ. ശ്രീകാന്ത്, കണ്‍വീനര്‍ ഗണേഷ് പാറക്കട്ട, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി എ.ടി വിജയന്‍ സംബന്ധിച്ചു.Recent News
  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു

  വര്‍ഗീയ ചേരിതിരിവുണ്ടാക്കി ബി.ജെ.പി. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു -സി.പി.എം

  വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ സൂക്ഷിക്കുക; ഇവിടെ മരണം പതിയിരിക്കുന്നു

  കാസര്‍കോട് നഗരസഭ ഷീ ലോഡ്ജ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും

  ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെതിരെയുള്ള നീക്കം; സമരസമിതി പ്രക്ഷോഭത്തിലേക്ക്

  കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളേജ് സമ്മര്‍ദ്ദം ശക്തിപ്പെടുത്തും-എം.പി.

  പടക്കകട ഒഴിയാന്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കിയിട്ടും കൂട്ടാക്കിയില്ല; കെട്ടിട ഉടമ ഹൈക്കോടതിയില്‍